'ഇന്നും അതേ പരിഭ്രമവും പേടിയുമുണ്ട്'; സിനിമയിലെ ഒൻപത് വർഷത്തെക്കുറിച്ച് ഡിക്യൂ

Web Desk   | Asianet News
Published : Feb 03, 2021, 04:40 PM ISTUpdated : Feb 03, 2021, 04:44 PM IST
'ഇന്നും അതേ പരിഭ്രമവും പേടിയുമുണ്ട്'; സിനിമയിലെ ഒൻപത് വർഷത്തെക്കുറിച്ച് ഡിക്യൂ

Synopsis

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് ദുൽഖർ സൽമാൻ സിനിമയിലേക്ക് എത്തിയത്.  

ലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. കണ്ണടച്ച് തുറക്കുന്നതിന് മുമ്പായിരുന്നു ദുല്‍ഖറിന്റെ സിനിമയിലെ വളര്‍ച്ച. മലയാളവും തമിഴും കടന്ന് തെലുങ്കിലും ബോളിവുഡിലും ദുല്‍ഖര്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചു. ഇന്നിതാ അഭിനയജീവിതത്തിൽ നീണ്ട ഒൻപത് വര്‍ഷങ്ങള്‍ തികയ്ക്കുകയാണ് താരം. ഈ അവസരത്തിൽ തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുകയാണ് താരം.

ദുൽഖർ സൽമാന്റെ ഫേസ്ബുക് പോസ്റ്റ്

”ഒന്‍പത് വര്‍ഷം മുമ്പ് ഈ ദിവസം ഞങ്ങളുടെ സെക്കന്റ് ഷോ എന്ന ചിത്രം തിയേറ്ററുകളിൽ എത്തി. ഞാന്‍ ഉള്‍പ്പെടെ നിരവധി പുതുമുഖങ്ങള്‍ ആ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ന് ഞാന്‍ പുതിയൊരു ചിത്രം തുടങ്ങുകയാണ്. ഇന്നും അതേ പരിഭ്രമവും പേടിയുമുണ്ട്. പക്ഷെ അതെല്ലാം നല്ല രീതിയില്‍ എടുക്കാന്‍ കാലം എന്നെ പഠിപ്പിച്ചു. ഞാന്‍ എവിടെ നിന്നാണ് തുടങ്ങിയതെന്ന് ഓര്‍ക്കാന്‍ എല്ലാ വര്‍ഷവുമുള്ള നിങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ സഹായിക്കാറുണ്ട്. നിങ്ങളുടെ തുടർച്ചയായ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരായിരം നന്ദി. എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും, ഞാന്‍ ഭാഗമായ എല്ലാ സിനിമ മേഖലകള്‍ക്കും നന്ദി. ഈ വര്‍ഷം നല്ല സിനിമകളും, ആരോഗ്യവും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും ഒരിക്കൽ കൂടി നന്ദി.”

This day 9 years ago our film Second Show released in cinemas. It marked the debut of a whole lot of new comers...

Posted by Dulquer Salmaan on Tuesday, 2 February 2021

സിനിമയിലെ ദുൽഖറിന്റെ ഒൻപത് വർഷത്തെ ആഘോഷത്തെ തുടർന്ന് #09YerasOfDULQUERISM എന്ന ടാ​ഗ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് ദുൽഖർ സൽമാൻ സിനിമയിലേക്ക് എത്തിയത്. ചിത്രത്തില്‍ ഹരി എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. നിലവിൽ താരത്തിന്റെ കുറുപ്പ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം തീയറ്ററില്‍ തന്നെയാണ് റിലീസ് ചെയ്യുന്നത്. 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്