
ദുല്‍ഖര്‍ സല്‍മാന്‍- സണ്ണി ഡിയോള്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് 'ഛുപ്'. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും ഛുപ്പിനുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തെ മലയാളി പ്രേക്ഷകരുടെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം നവംബർ 25ന് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. സീ ഫൈവിലൂടെ ആിരുന്നു സ്ട്രീമിംഗ്. ഇപ്പോഴിതാ സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം ഒടിടിയിലും നേട്ടം കൊയ്ത വിവരമാണ് പുറത്തുവരുന്നത്.
സ്ട്രീമിംഗ് ആരംഭിച്ച് 24 മണിക്കൂറിൽ 30 മില്യൺ ആൾക്കാരാണ് ഛുപ് കണ്ടിരിക്കുന്നത്. ദുൽഖർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'പ്രേക്ഷകർ അഭിനന്ദിക്കുന്ന ഒരു സിനിമ എല്ലാ നാഴികക്കല്ലുകളും മറികടക്കും', എന്നാണ് ഇക്കാര്യം പങ്കുവച്ച് ദുൽഖർ കുറിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 23 ന് ആയിരുന്നു 'ഛുപ്പി'ന്റെ തിയറ്റർ റിലീസ്. ആര്‍ ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് രചനയും. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തുന്നത്.
വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ.
ആശാ ശരത്തിനൊപ്പം മകൾ ഉത്തരയും; ആകാംക്ഷ ഉണർത്തി 'ഖെദ്ദ' ട്രെയിലർ
ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ആദ്യ ബോളിവുഡ് ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ