ഒന്നാമത് 350 കോടി പടം, കൂലിയോട് കിടപിടിച്ച് കാന്ത; റിലീസിന് മുൻപ് ദുൽഖർ പടത്തിന് റെക്കോർഡ് നേട്ടം

Published : Aug 01, 2025, 08:49 AM IST
Kaantha

Synopsis

സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാന്ത.

ലയാളത്തിന്റെ പ്രിയ കുഞ്ഞിക്കയാണ് നടൻ ദുൽഖർ സൽമാൻ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിച്ച ദുൽഖർ ഇന്ന് പാൻ ഇന്ത്യൻ താരമായി നിറഞ്ഞു നിൽക്കുകയാണ്. മാലയളത്തിന് ഒപ്പം തന്നെ ഇതര ഭാഷാ സിനിമാസ്വാദകർക്കും ദുൽഖർ ഏറെ പ്രിയങ്കരനാണ്. നടന്റെ സിനിമകൾക്ക് ലഭിക്കുന്ന വരവേൽപ്പുകൾ തന്നെയാണ് അതിന് തെളിവും. നിലവിൽ കാന്ത എന്ന ചിത്രമാണ് ദുൽഖരിന്റേതായി വരാനിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കാന്തയുടെ ടീസറിന് വൻ പ്രതികരണം ലഭിച്ചിരുന്നു.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന കാന്ത റിലീസിന് മുൻപ് തന്നെ പുത്തൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൽ. റിലീസിന് ഒരുങ്ങുന്ന സിനിമകളിൽ ഏറ്റവും അധികം പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയിൽ കാന്ത ഇടംപിടിച്ചിരിക്കുകയാണ്. ഐഎംഡിബി ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് കാന്തയുള്ളത്. ഈ സന്തോഷം ദുൽഖർ സൽമാനും പങ്കുവച്ചിട്ടുണ്ട്. ചിത്രം സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തും.

ഐഎംഡിബി ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് രജനികാന്ത് നായകനായി എത്തുന്ന തമിഴ് ചിത്രം കൂലിയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും. രണ്ടാം സ്ഥാനത്ത് ഹൃത്വിക് റോഷൻ, ജുനിയർ എൻടിആർ ചിത്രം വാർ 2 ആണ്. മൂന്നാമത് ഹീർ എക്സ്പ്രസും നാലാമത് സൺ ഓഫ് സർദാർ 2വും ആണ്.

സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാന്ത. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നീ കമ്പനികളാണ് സിനിമയുടെ നിർമാണം. ദുൽഖറിലെ നടന്റെ അഭിനയ പ്രതിഭ വളരെ മികച്ച രീതിയിൽ തന്നെയാകും കാന്ത എന്നാണ് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാകുന്നത്.

PREV
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ