ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എത്ര ? തുറന്നുപറഞ്ഞ് ദുല്‍ഖര്‍

Published : Aug 05, 2023, 05:38 PM ISTUpdated : Aug 05, 2023, 05:49 PM IST
ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എത്ര ? തുറന്നുപറഞ്ഞ് ദുല്‍ഖര്‍

Synopsis

ഒരു സിനിമയ്ക്ക് 2 മുതൽ 3 കോടി വരെയാണ് ദുൽഖർ പ്രതിഫലമായി വാങ്ങുകയെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

ലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ, ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന് നിൽക്കുകയാണ്. കേരളത്തിന് അകത്തും പുറത്തും ഒട്ടനവധി ആരാധകരാണ് ദുൽഖറിനുള്ളത്. മലയാളികൾ സ്നേഹത്തോടെ 'കുഞ്ഞിക്കാ' എന്ന് വിളിക്കുന്ന ദുൽഖർ തന്റെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

തന്റെ പ്രതിഫലം സിനിമയെ ആശ്രയിച്ചിരിക്കും എന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. ന്യൂസ് 18 ഷോഷ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ദുൽഖറിന്റെ പ്രതികരണം.''സിനിമയെ ആശ്രയിച്ചാണ് ഞാൻ പ്രതിഫലം വാങ്ങുന്നത്. പണത്തിന് പ്രധാന്യം കെടുക്കാറില്ല. സിനിമയുടെ ബജറ്റിന് അനുസരിച്ച് ജോലി ചെയ്യാൻ സന്തോഷമോ ഉള്ളൂ. അതുകൊണ്ട് തന്നെ ഒരു നിശ്ചിത തുകയായിരിക്കില്ല എന്റെ പ്രതിഫലം'', എന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്. നേരത്തെ ഒരു സിനിമയ്ക്ക് 2 മുതൽ 3 കോടി വരെയാണ് ദുൽഖർ പ്രതിഫലമായി വാങ്ങുകയെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

അതേസമയം,  'കിം​ഗ് ഓഫ് കൊത്ത' എന്ന ചിത്രമാണ് ദുല്‍ഖറിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ചിത്രം ഓഗസ്റ്റ് 24 ന് തിയറ്ററുകളില്‍ എത്തും. ഷബീർ കല്ലറയ്ക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

'ഇദ്ദേഹം ആയിട്ടാണോ ബന്ധം,​ ഗോപിയേട്ടനെ മടുത്തോ?'; എന്ന് കമന്റ്, കലിപ്പിച്ച് അഭിരാമി, പിന്തിരിപ്പിച്ച് അമൃത

ദുല്‍ഖര്‍ നായകനാകുന്ന ആദ്യ വെബ് സീരീസ് റിലീസിന് ഒരുങ്ങുകയാണ്. 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്' എന്നാണ് സീരീസിന്‍റെ പേര്. നെറ്റ്‍ഫ്ലിക്സില്‍ ഓഗസ്‍റ്റ് 18 സ്‍ട്രീമിംഗ് ആരംഭിക്കും. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലാണ് സിരീസാണ് ഇത്. രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്‍തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭാവനയുടെ 90-ാം ചിത്രം; 'അനോമി' ഉടന്‍ തിയറ്ററുകളിലേക്ക്
കോളെജ് വിദ്യാര്‍ഥിയായി ബേസില്‍, ഓണം പിടിക്കാന്‍ ടൊവിനോയ്ക്കും വിനീത് ശ്രീനിവാസനുമൊപ്പം; 'അതിരടി' ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി