കുഞ്ഞിനെന്ത് പേരിടും, 'സാന്ത്വനം' ആഘോഷത്തില്‍ , സീരിയല്‍ റിവ്യു

Published : Aug 05, 2023, 04:06 PM IST
കുഞ്ഞിനെന്ത് പേരിടും, 'സാന്ത്വനം' ആഘോഷത്തില്‍ , സീരിയല്‍ റിവ്യു

Synopsis

'സാന്ത്വനം' വീട്ടുകാര്‍ ആഘോഷത്തിലാണ് ഇപ്പോള്‍.  

'സാന്ത്വനം' വീട്ടിലെ കുഞ്ഞിന്റെ നൂലുകെട്ട് ദിവസമാണ് ഇന്ന്. വീട്ടിലെ പ്രശ്‌നങ്ങളെല്ലാം ഏറക്കുറെ കെട്ടടങ്ങിയതുകൊണ്ട് എല്ലാവരും നൂലുകെട്ട് ആഘോഷത്തിലാണ്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പുറമേ സഹോദരങ്ങള്‍ തമ്മിലുള്ള അടിയും, 'ശിവാഞ്ജലി'യുടെ വീട് വിട്ടിറങ്ങലുമെല്ലാം കാരണം, നൂലുകെട്ട് എന്ന ചടങ്ങ് ഉപേക്ഷിക്കപ്പെടുമെന്നാണ് പ്രേക്ഷകരും മറ്റും കരുതിയിരുന്നത്. എന്നാല്‍ എല്ലാം കലങ്ങിത്തെളിഞ്ഞിരിക്കുകയാണിപ്പോള്‍. എന്നാല്‍ നൂലുകെട്ട് ദിവസം രാവിലെ വീട്ടിലെ ജോലിക്കാരിയായ 'കാര്‍ത്തു'വിനോട് 'ദേവി' വ്യക്തമാക്കുന്നത് ഇങ്ങനൊരു ചടങ്ങ് നടക്കാന്‍ നാളുകളായി കാത്തിരുന്നെങ്കിലും, ചടങ്ങിനോടടുത്തപ്പോള്‍, ഇത് നടക്കുമെന്ന് കരുതിയിരുന്നില്ലായെന്നാണ്. ഏതായാലും 'സാന്ത്വനം' കുടുബത്തിലെ ഈ സഹോദരന്മാരെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മനസ്സിലായെന്നും 'ദേവി' വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും, എല്ലാവരേയും പണ്ടത്തേപോലെ ഫേസ് ചെയ്യാന്‍ പറ്റില്ലായെന്ന് വിഷമത്തിലാണ് 'അഞ്ജു'വും 'ശിവനും'. ഉറങ്ങാതെ അവര്‍ അതേപ്പറ്റിചിന്തിക്കുകയായിരുന്നു. അപ്പോഴാണ് ചായയുമായി 'ദേവി' എത്തുന്നത്. കഴിഞ്ഞതെല്ലാം കഴിഞ്ഞെന്നും, അതൊന്നും ഇനി ആലോചിച്ചിട്ട് കാര്യമില്ലെന്നുമാണ് ഇരുവരോടുമായി 'ദേവി വ്യക്തമാക്കുന്നത്. ചടങ്ങിനെപ്പറ്റി ആലോചിച്ച് രണ്ടാളും സന്തോഷത്തോടെയിരിക്കാനും പറയുന്നു ദേവി. ഇരുവരേയും ദേവി തന്നെ പുറത്തേക്ക് വിളിച്ചെങ്കിലും രണ്ടാളും പുറത്തേക്ക് എത്തിയില്ല. രണ്ടുപേര്‍ക്കും കുറച്ച് സമയം കൊടുക്കാൻ പറയുന്നു അമ്മ.

ശേഷം എല്ലാവരും ചര്‍ച്ച ചെയ്യുന്നത് വീട്ടിലെ ചടങ്ങിന്റെ സദ്യവട്ടത്തേക്കുറിച്ചും, ചടങ്ങിന് വരുന്ന ആളുകളെക്കുറിച്ചുമാണ്. 'അപ്പു'വിന്റെ അമ്മയും അച്ഛനും എപ്പോഴെത്തും?. അവര്‍ക്കൊപ്പം പ്രശ്‌നക്കാരിയായ 'രാജേശ്വരി'യുണ്ടാകുമോയെന്നും ചോദിക്കുകയാണ് എല്ലാവരും. 'രാജേശ്വരി' വീട്ടിലേക്ക് വന്നാല്‍ എന്തായാലും തന്റെ വായിലുള്ളത് മുഴുവന്‍ കേള്‍ക്കേണ്ടി അവസ്ഥയുണ്ടാകും എന്നും 'അപ്പു' പറയുന്നു. എന്നാല്‍ അങ്ങനെ ചെയ്യരുതെന്നാണ് ലക്ഷ്‍മിയമ്മ പറയുന്നത് അപ്പോള്‍. പേര് എന്തുവേണം എന്നത് 'ഹരി' 'ബാലനോ'ടും 'ദേവി'യോടുമാണ് അന്വേഷിച്ചിക്കുന്നത്. എന്തുപേരിടും എന്ന ചര്‍ച്ച വീണ്ടും വന്നപ്പോള്‍ 'ബാലനും' ദേവിയും നിര്‍ദ്ദേശിക്കുന്നത്  പേര് അപ്പുവിന്റെ അച്ഛന്‍ 'തമ്പി' ഇടട്ടെ എന്നാണ്.

രാവിലെതന്നെ 'അഞ്ജലി'യുടെ അച്ഛനും അമ്മയുമെത്തി. ഇനി ഇത്തരത്തിലെ കുരുത്തക്കേടുകള്‍ കാണിക്കരുതെന്ന് പറയുകയാണ് 'ശങ്കരന്‍' 'ശിവനോ'ട്. ഇനി ഇങ്ങനെയൊരബദ്ധം കാണിക്കില്ല എന്നു തന്നെയാണ് 'ശിവനും' വ്യക്തമാക്കുന്നത്. ഇങ്ങനെ ഇനി ചെയ്യരുതെന്നും ഇതൊന്നും താങ്ങാനുള്ള ശേഷി തങ്ങള്‍ക്കില്ലായെന്നുമാണ് പുതിയ എപ്പിസോഡില്‍ സൂചിപ്പിക്കുന്നത്. പേരിടലിന് തമ്പി വരുമ്പോള്‍ പൊട്ടിത്തെറി പ്രതീക്ഷിക്കുന്നുണ്ട് എല്ലാവരും. വീട്ടിലെ കാര്യങ്ങളെല്ലാം തമ്പി അറിഞ്ഞതിനാല്‍ ഭാഗം വയ്ക്കാന്‍ ആവശ്യപ്പെടുമോ, അതോ പണ്ടേ കണ്ണിലെ കരടായ 'ശിവനെ' ഉപദ്രവിക്കുമോ എന്നെല്ലാമാണ് പ്രേക്ഷകരുടെ സംശയം. 'ശിവനും' 'അഞ്ജലി'യും മടങ്ങിയെത്തിയത് 'തമ്പി'യറിഞ്ഞിട്ടില്ലെന്നാണ് സീരിയലില്‍ നിന്ന് വ്യക്തമാകുന്നത്.

Read More: ഫാഷൻ പരീക്ഷണവുമായി പ്രയാഗ മാര്‍ട്ടിൻ, ഫോട്ടോ ഹിറ്റാക്കി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സൽ സിനിമ റിലീസായി
'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..