
അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രം 'പ്രാവി'ന്റെ ട്രെയിലർ റിലീസ് ചെയ്തു. മലയാളികളുടെ പ്രിയപ്പെട്ട താരം ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയയിൽ കൂടിയാണ് ട്രയിലർ റിലീസ് ചെയ്തത്. സൗഹൃദങ്ങളിലൂടെയുള്ള ആഴത്തിനും കുടുംബ ബന്ധങ്ങൾക്കും നർമ്മത്തിനും പ്രാധാന്യം നൽകിയുള്ള ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് പ്രാവിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
അമിത് ചക്കാലക്കലിനൊപ്പം മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം സെപ്റ്റംബർ 15 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖറിന്‍റെ വേഫേറെർ ഫിലിംസ് ആണ്.
ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ, പി ആർ ഓ: പ്രതീഷ് ശേഖർ എന്നിവരാണ് പ്രാവിന്റെ അണിയറ പ്രവർത്തകർ.
'പ്ലാനിങ് ഫോർ ത്രീ എമ്മു'മായി ജിസ് ജോയ്; സിനിമയോ പരസ്യമോ ? കൺഫ്യൂഷനടിച്ച് ആരാധകർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ