എല്ലാവരും ചേർന്ന് സിനിമ ഒരുക്കാനുള്ള പ്ലാൻ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
മലയാള സിനിമയിലെ ഫീൽ ഗുഡ് ചിത്രങ്ങളൊരുക്കുന്ന യുവ സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിയും ബിജു മേനോനുമായി ചേർന്ന് കരിയറിലെ ആദ്യ മാസ് ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിസ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് അടുത്തിടെ പാക്കപ്പായിരുന്നു. ഈ അവസരത്തിൽ ജിസ് ജോയ് പങ്കുവച്ചൊരു പോസ്റ്റാണ് സിനിമാ പേജുകളിലും മറ്റും ചർച്ചയായിരിക്കുന്നത്.
’പ്ലാൻ എ ഫോർ ത്രീ എംസ്’ എന്നാണ് ജിസ് പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഒപ്പം മോഹൻലാൽ, മഞ്ജുവാര്യർ, എം ജി ശ്രീകുമാർ, ആന്റണി പെരുമ്പാവൂർ ഉൾപ്പടെ ഉള്ളവരുണ്ട്. എല്ലാവരും ചേർന്ന് സിനിമ ഒരുക്കാനുള്ള പ്ലാൻ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സിനിമയാണോ അതോ പരസ്യമാണോ എന്നും ചോദ്യങ്ങളുണ്ട്. അതോടൊപ്പം പുതിയ ചിത്രത്തിനായി ആശംസ അറിയിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. ഫീൽഗുഡ് മൂവി തന്നെ ആയിരിക്കുമോ? എന്നും ചോദ്യങ്ങളുണ്ട്. എന്തായാലും പുതിയ സിനിമ ആണോ പരസ്യമാണോ എന്നത് വഴിയെ അറിയാനാകും.
ജൂണില്‍ ആണ് ബിജു മേനോന്‍, ആസിഫ് അലി ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സിനിമ.
