
രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരെ ലഭിച്ച താരമാണ് കിച്ച സുദീപ് (Kichcha Sudeep). ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു സുദീപ്. കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ (Vikrant Rona). പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാളം ഉൾപ്പടെ പല ഭാഷയിൽ പുറത്ത് വരും. ഹോളിവുഡ് നിലവാരത്തോടു കിടപിടിക്കുന്ന ഇന്ത്യൻ ചിത്രമായി ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്ക്രീനുകളിൽ വിക്രാന്ത് റോണ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയ്‍ലറിനും പാട്ടുകൾക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ 104 മില്യൺ കാഴ്ചക്കാരാണ് ചിത്രത്തിന്റെ പ്രൊമോഷൻ കണ്ടെന്റുകൾ കണ്ടത്.
അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ആക്ഷൻ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ഡ്യനും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ സുദീപിന്റെ കിച്ച ക്രിയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ. ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകൻ.
ALSO READ : അഭ്യൂഹങ്ങള്‍ക്ക് വിട; വിഘ്‌നേഷ്- നയന്‍താര വിവാഹ വീഡിയോ നെറ്റ്ഫ്‌ളിക്‌സില്‍ ഉടൻ
ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെയറര്‍ ഫിലിംസാണ്. കേരളത്തിലെ മുൻനിര ഡിസ്ട്രിബ്യൂഷൻ കമ്പനികളിൽ ഒന്നായ വേഫെയറര്‍ വിക്രാന്ത് റോണക്കായി വലിയൊരു റീലീസ് ആണ് പ്ലാൻ ചെയ്യുന്നത്. ദുൽഖർ ആദ്യമായി പ്രദർശനത്തിനെത്തിക്കുന്ന അന്യഭാഷാ പാൻ ഇന്ത്യാ ചിത്രം എന്ന നിലയിലും ചിത്രത്തിന്റെ പ്രതീക്ഷകൾ ഏറെയാണ്. വോക്സ് കോമും ഫിഫ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ്. റിലീസിന് ഒരാഴ്ച മാത്രം ശേഷിക്കെ റിലീസിനായി ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പാണ് പ്രേക്ഷകര്‍ക്കിടയില്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ