
ദുല്‍ഖര്‍ (Dulquer) നായകനായി അഭിനയിച്ച ചിത്രം കുറുപ്പിനായുള്ള (Kurup) കാത്തിരിപ്പിലാണ് എല്ലാവരും. ശ്രീനാഥ് രാജേന്ദ്രന്റെ (Srinath Rajendran) സംവിധാനത്തിലുള്ള ചിത്രത്തിന്റെ ട്രെയിലറും ആദ്യ ഗാനവുമൊക്കെ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. പ്രമേയത്തെ ചൊല്ലി ചിലര്‍ വിമര്‍ശനവുമായി എത്തുകയും ചെയ്‍തു. ഹീറോ ആയിട്ടല്ല സുകുമാര കുറുപ്പിനെ അവതരിപ്പിക്കുന്നത് എന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
ഡിങ്കിരി ഡിങ്കാലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറാണ് ഗാനം പാടുന്നത് എന്ന പ്രത്യേകതയുമുണ്ട്. സുലൈമാൻ കക്കോടൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ടെറി ബതേയ് ആണ് ചിത്രത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.
വൻ ഒടിടി ഓഫറുകള്‍ വേണ്ടെന്നു വെച്ചായിരുന്നു കുറുപ്പ് തിയറ്റര്‍ റിലീസ് തെരഞ്ഞെടുത്തത്. തിയറ്ററുകളില്‍ കാണേണ്ടതു തന്നെയാണ് ചിത്രം എന്ന് ഉറപ്പിക്കുന്നതായിരുന്നു ട്രെയിലറും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പ്രചോദനമാക്കിയുള്ള കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.
ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സും ചേർന്നാണ് കുറുപ്പ് നിര്‍മിച്ചിരിക്കുന്നത്.
ആറു മാസങ്ങളോളം എടുത്താണ് ചിത്രം പൂര്‍ത്തീകരിച്ചത്. 105 ദിവസങ്ങളായിരുന്നു ചിത്രീകരണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ മറ്റ് ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ശോഭിത ധൂലിപാലയാണ് നായിക.സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്‍മി, ശിവജിത് പദ്‍മനാഭൻ തുടങ്ങിയവരും കുറുപ്പില്‍ അഭിനയിക്കുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ