Kurup Trailer|'കുറുപ്പ്' കുടുങ്ങുമോ?, ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Nov 03, 2021, 05:10 PM ISTUpdated : Nov 06, 2021, 11:40 AM IST
Kurup Trailer|'കുറുപ്പ്' കുടുങ്ങുമോ?, ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രം കുറുപ്പ് നവംബര്‍ 12ന് ആണ് തിയറ്ററുകളില്‍ എത്തുക.  

ദുല്‍ഖറിന്റെ (Dulquer) 'കുറുപ്പ്' (Kurupu) എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. നവംബര്‍ 12ന് ദുല്‍ഖറിന്റെ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ആകാംക്ഷയിലാണ് ഇപോള്‍ ആരാധകര്‍. ഗാനവും കുറുപ്പിലെ ദുല്‍ഖറിന്റെ ഫോട്ടോകളും സൃഷ്‍ടിച്ച കൗതുകങ്ങള്‍ ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്‍തു. ഇപോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ട്രെയിലര്‍ (Kurupu trailer) പുറത്തുവിട്ടിരിക്കുകയാണ്.

വൻ ഒടിടി ഓഫറുകള്‍ വേണ്ടെന്നു വെച്ചായിരുന്നു കുറുപ്പ് തിയറ്ററര്‍ റിലീസ് തെരഞ്ഞെടുത്തത്. തിയറ്ററുകളില്‍ കാണേണ്ടതു തന്നെയാണ് ചിത്രം എന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലറും. ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പ്രചോദനമാക്കിയുള്ള കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. 

ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് കുറുപ്പ് നിര്‍മിച്ചിരിക്കുന്നത്.

ആറു മാസങ്ങളോളം എടുത്താണ് ചിത്രം പൂര്‍ത്തീകരിച്ചത്. 105 ദിവസങ്ങളായിരുന്നു ചിത്രീകരണം.  കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.   സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.  നിമിഷ് രവിയാണ് ഛായാഗ്രാഹകൻ.  ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.  ശോഭിത ധൂലിപാലയാണ്  നായിക.സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്‍മി, ശിവജിത് പദ്‍മനാഭൻ തുടങ്ങിയവരും കുറുപ്പില്‍ അഭിനയിക്കുന്നുണ്ട്. 
 

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്