Kanakam Kaamini Kalaham Teaser|'മഞ്ഞ കാൽവരിപ്പൂക്കളും ശാരദയും'; ചിരി വിരുന്നൊരുക്കാൻ 'കനകം കാമിനി കലഹം'

Web Desk   | Asianet News
Published : Nov 03, 2021, 03:49 PM ISTUpdated : Nov 03, 2021, 04:18 PM IST
Kanakam Kaamini Kalaham Teaser|'മഞ്ഞ കാൽവരിപ്പൂക്കളും ശാരദയും'; ചിരി വിരുന്നൊരുക്കാൻ 'കനകം കാമിനി കലഹം'

Synopsis

ഡിസ്‍നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസു കൂടിയാണ്  'കനകം കാമിനി കലഹം'

നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ (Ratheesh Balakrishnan Poduval) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കനകം കാമിനി കലഹം' (Kanakam Kaamini Kalaham). ഡയറക്റ്റ് ഒടിടി റിലീസ് (Direct OTT Release) ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ (Disney Plus Hotstar) എത്തുന്ന ചിത്രത്തിന്റെ രസകരമായ പുതിയ ടീസർ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ഡിസ്‍നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസു കൂടിയാണ് 'കനകം കാമിനി കലഹം' . 'വേൾഡ് ഡിസ്‌നി ഡേ' ആയ നവംബർ 12 നാണ് ചിത്രത്തിന്‍റെ റിലീസ്. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സ് ആണ് നിര്‍മ്മാണം. ഏറെ ശ്രദ്ധ നേടിയ 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണിത്.

ഇന്‍റലിജെന്‍റ് കോമഡിയാണ് ചിത്രത്തിൽ കൂടുതൽ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകർക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്‍റെ ഉറപ്പ്. ഗ്രേസ് ആന്‍റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. യാക്സൻ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണം സംഗീത സംവിധാനം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈ ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം മെൽവി ജെ,മേക്കപ്പ് ഷാബു പുൽപ്പള്ളി.

അഭിനയം പഠിപ്പിക്കുന്ന നിവിന്‍ പോളി; 'കനകം കാമിനി കലഹം' സ്‍നീക്ക് പീക്ക്

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്