Sarkaru Vaari Paata|മഹേഷ് ബാബു- കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Nov 03, 2021, 04:27 PM ISTUpdated : Nov 03, 2021, 04:32 PM IST
Sarkaru Vaari Paata|മഹേഷ് ബാബു- കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Synopsis

സര്‍ക്കാരു വാരി പാട്ടയെന്ന ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.  

മഹേഷ് ബാബുവും (Mahesh Babu) കീര്‍ത്തി സുരേഷും (Keerthy Suresh) പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട (Sarkaru Vaari Paata). പരശുറാം ആണ് കീര്‍ത്തി  ചിത്രം സംവിധാനം  ചെയ്യുന്നത്. തിരക്കഥയും പരശുറാമിന്റേതു തന്നെ. ഒരുപാട് തവണ മാറ്റിവെച്ച ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏപ്രില്‍ ഒന്നിന്  ആണ് ചിത്രം റിലീസ് ചെയ്യുക. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആര്‍ മധി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് സര്‍ക്കാരു വാരി പാട്ട നിര്‍മിക്കുക്കുന്നത്.

കീര്‍ത്തി സുരേഷിന് പ്രതീക്ഷയുള്ള ചിത്രവുമാണ് ഇത്. കീര്‍ത്തി  സുരേഷിന് മികച്ച വേഷമാണ് സര്‍ക്കാരു വാരി പാട്ടയിലെന്നാണ് നടിയെ സ്വാഗതം ചെയ്‍ത് മഹേഷ് ബാബു പറഞ്ഞതും. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവര്‍ സര്‍ക്കാരു വാരി പാട്ടയില്‍ അഭിനയിക്കുന്നു.  സര്‍ക്കാരു വാരി പാട്ടയെന്ന ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്.
 

PREV
Read more Articles on
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍