വിപ്ലവസിംഹമേ... ജോയ് മാത്യുവിന് തുറന്ന കത്തുമായി ഡിവൈഎഫ്ഐ; അപകട ശേഷം ആശുപത്രിയില്‍ എത്തിച്ചതിനെച്ചൊല്ലി വിവാദം

Published : Sep 19, 2023, 03:01 PM IST
വിപ്ലവസിംഹമേ... ജോയ് മാത്യുവിന് തുറന്ന കത്തുമായി ഡിവൈഎഫ്ഐ; അപകട ശേഷം ആശുപത്രിയില്‍ എത്തിച്ചതിനെച്ചൊല്ലി വിവാദം

Synopsis

ഇക്കഴിഞ്ഞ അഞ്ചാം തീയ്യതിയാണ് ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റത്. ചാവക്കാട് - പൊന്നാനി ദേശീയ പാത 66ല്‍ മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക് പരിക്കുണ്ടായിരുന്നു

കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് നടന്‍ ജോയ് മാത്യുവിനെ ആശുപത്രിയില്‍ എത്തിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍  ഡിവൈഎഫ്ഐയുടെ മറുപടി. തന്നെ അപകട സ്ഥലത്തു നിന്ന് ആശുപത്രിയില്‍ എത്തിച്ചത് ഡിവൈഎഫ്ഐക്കാരാണെന്ന തരത്തില്‍ സാമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നുവെന്നും അത് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു ആരോപിച്ചിരുന്നു. 

എന്നാല്‍ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന- പ്രാദേശിക നേതൃത്വമോ, ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും നേതാവോ പ്രവർത്തകനോ അങ്ങനെ അവകാശപ്പെട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഫേസ്ബുക്കിലൂടെ തന്നെ നല്‍കിയ കുറിപ്പില്‍ വിശദീകരിക്കുന്നു. ഒപ്പം ജോയ് മാത്യു സി.വൈ.എഫ്.ഐക്കെതിരെ ഉയര്‍ത്തിയ പരിഹാസത്തിന് രൂക്ഷമായ ഭാഷയില്‍ അദ്ദേഹം മറുപടിയും നല്‍കിയിട്ടുണ്ട്. 

ഇക്കഴിഞ്ഞ അഞ്ചാം തീയ്യതിയാണ് ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റത്. ചാവക്കാട് - പൊന്നാനി ദേശീയ പാത 66ല്‍ മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക് പരിക്കുണ്ടായിരുന്നു. മന്ദലാംകുന്ന് സെന്ററിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. പരിക്കേറ്റ അദ്ദേഹക്കെ അണ്ടത്തോട് ഡൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാല്‍ സെപ്റ്റംബര്‍ 17നാണ് അപകടത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ടെന്നും അത് വാസ്തവ വിരുദ്ധമാണെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ ജോയ് മാത്യു രൂക്ഷമായി പ്രതികരിച്ചത്.  
"ബന്ധുക്കളും സുഹൃത്തുക്കളുമല്ലാതെ  പരിചയമില്ലാത്തവർ പോലും തനിക്ക് സംഭവിച്ച അപകടത്തിൽ വേദനിക്കുകയും   ആശ്വസിപ്പിക്കുവാനുമുണ്ടായത്  തനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഊർജ്ജമായെങ്കിലും  ഒരു കയ്യിൽ പോതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അവരുടെ സങ്കടം താൻ മയ്യത്തായില്ലല്ലോ എന്നായിരുന്നെന്നും" ആദ്ദേഹം പരിഹസിച്ചു. തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഒരാളുടെ കുറിപ്പും ജോയ് മാത്യു പങ്കുവെച്ചിരുന്നു.

Read also:  'ബ്ലെസി അല്ലാതെ മറ്റ് രണ്ട് സംവിധായകരും ആടുജീവിതം സിനിമയാക്കാന്‍ സമീപിച്ചിരുന്നു': ആരൊക്കെയെന്ന് ബെന്യാമിന്‍

എന്നാല്‍ ജോയ് മാത്യുവിന്റെ കുറിപ്പിന് മറുപടിയായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ആശുപത്രിയില്‍ എത്തിച്ചവര്‍ ആരാണെങ്കിലും ആ മാനവിക മൂല്യത്തെ ഡിവൈഎഫ്ഐ ആദരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട വികെ സനോജ്, തങ്ങളാണ് ജോയ് മാത്യുവിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന്  ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന - പ്രാദേശിക നേതൃത്വമോ, ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും നേതാവോ പ്രവർത്തകനോ അവകാശപ്പെട്ടോയെന്നും അങ്ങനെയെങ്കില്‍ അത് പൊതുസമൂഹത്തിന് മുന്നില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. 

ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പദ്ധതിയെ പരിഹസിച്ച് 'ഒരു കൈയ്യിൽ പൊതിച്ചോറും മറുകൈയ്യിൽ കഠാരയുമായി നടക്കുന്ന കൂട്ടർ ' എന്ന് ജോയ് മാത്യു പറയുന്നത് കൊലയാളികളുടെ കൂടാരത്തിൽ നിന്നു കൊണ്ടാണെന്നും ആരോപിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...
 

Read also: അലന്‍സിയറിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു; എസ്.പിയോട് റിപ്പോര്‍ട്ട് തേടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു