Asianet News MalayalamAsianet News Malayalam

'ബ്ലെസി അല്ലാതെ മറ്റ് രണ്ട് സംവിധായകരും ആടുജീവിതം സിനിമയാക്കാന്‍ സമീപിച്ചിരുന്നു': ആരൊക്കെയെന്ന് ബെന്യാമിന്‍

വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്

two more directors interested to direct aadujeevitham other than blessy says benyamin nsn
Author
First Published Sep 19, 2023, 1:08 PM IST

അപ്കമിംഗ് മലയാളം റിലീസുകളില്‍ പ്രേക്ഷകപ്രതീക്ഷയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളിലൊന്നാണ് അടുജീവിതം. ബെന്യാമിന്‍റെ വന്‍ ജനപ്രീതി നേടിയ നോവലിന് ചലച്ചിത്രരൂപം ഒരുക്കുന്നത് ബ്ലെസിയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ബ്ലെസി ഈ ചിത്രത്തിന് പിറകെയാണ്. 2013 ല്‍ പുറത്തെത്തിയ കളിമണ്ണിന് ശേഷം അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ചിത്രങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഇപ്പോഴിതാ ബെന്യാമിന്‍ ആടുജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യം പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുകയാണ്. ബ്ലെസിയെ കൂടാതെ മറ്റ് രണ്ട് സംവിധായകരും ആടുജീവിതം സിനിമയാക്കാന്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ബൈജു എന്‍ നായര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെന്യാമിന്‍ ഇക്കാര്യം പറയുന്നത്.

"ബ്ലെസി വരുന്നതിന് മുന്‍പ് ലാല്‍ജോസ് ഒരിക്കല്‍ സമീപിച്ചിരുന്നു. അദ്ദേഹമാണ് ആദ്യം സമീപിച്ചത്. അന്ന് അദ്ദേഹത്തിന്‍റെ അറബിക്കഥ വന്ന സമയമാണ്. കുറച്ചുകൂടെ കഴിഞ്ഞിട്ട് ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ ബ്ലെസിയും ലാല്‍ജോസും തമ്മില്‍ സംസാരിച്ചിട്ടാണ് എന്നാല്‍ ബ്ലെസി ചെയ്യട്ടെയെന്ന് ലാല്‍ജോസ് തീരുമാനിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറും സമീപിച്ചിരുന്നു. അപ്പോഴേക്ക് ഞാന്‍ ബ്ലെസി സാറുമായി ഒരു കരാറില്‍ എത്തിയിരുന്നു. അടൂര്‍ സാര്‍ ഇടയ്ക്ക് കാണുമ്പോഴൊക്കെ പറയും, നമ്മള്‍ ആയിരുന്നെങ്കില്‍ ഇത് എന്നേ ചെയ്ത് തീര്‍ത്തേനെ എന്ന്", ബെന്യാമിന്‍ പറയുന്നു.

160 ന് മുകളില്‍ ദിവസങ്ങളാണ് ചിത്രീകരണത്തിനായി വേണ്ടിവന്നത്. എന്നാല്‍ നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ഇത് സാധിച്ചെടുത്തത്. മരുഭൂമിയിലെ ചിത്രീകരണവും ഇടയ്ക്ക് വിലങ്ങുതടിയായി വന്ന കൊവിഡ് മാരിയുമൊക്കെയായിരുന്നു ഇതിന് പ്രധാന കാരണങ്ങള്‍. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി പൃഥ്വിരാജിന് ശരീരഭാരം കുറച്ച് വലിയ മേക്കോവറും നടത്തേണ്ടിവന്നിരുന്നു.  

ALSO READ : ഏഴാം വയസില്‍ അച്ഛന്‍റെ ആത്മഹത്യ, ഇപ്പോള്‍ മകളും; ഹൃദയം നുറുങ്ങി വിജയ് ആന്‍റണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios