'ആധാര്‍ കാര്‍ഡിന് 300 രൂപ കൈക്കൂലി'; 'ഇന്ത്യന്‍ 2' ലെ രംഗം നീക്കണമെന്ന് ഇ-സേവ അസോസിയേഷന്‍

Published : Jul 18, 2024, 03:01 PM IST
'ആധാര്‍ കാര്‍ഡിന് 300 രൂപ കൈക്കൂലി'; 'ഇന്ത്യന്‍ 2' ലെ രംഗം നീക്കണമെന്ന് ഇ-സേവ അസോസിയേഷന്‍

Synopsis

തമിഴ് സിനിമയില്‍ ഈ വര്‍ഷം ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളുടെ വരവിന് തുടക്കമിട്ടുകൊണ്ട് എത്തിയ ചിത്രം

കമല്‍ ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഇന്ത്യന്‍ 2 ലെ ഒരു രംഗം വിവാദത്തില്‍. ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്നതിന് 300 രൂപ വീതം കൈക്കൂലി വാങ്ങുന്ന ഇ-സേവ ജീവനക്കാരെ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ഇ-സേവ അസോസിയേഷന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ജോലി ചെയ്യുന്നതിന് തങ്ങള്‍ കൈക്കൂലി വാങ്ങാറില്ലെന്നും തങ്ങളെ അപമാനിക്കുന്ന ഈ രംഗം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുന്നു. രാജ്യത്ത് നടക്കുന്ന വലിയ കുറ്റകൃത്യങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്ന ചിത്രം ചെയ്യാത്ത കുറ്റം തങ്ങളില്‍ ആരോപിച്ച് തങ്ങളുടെ ജീവനക്കാരെ അപമാനിക്കുകയാണെന്നും സംഘടന ആരോപിക്കുന്നു. പ്രസ്തുത രംഗം നീക്കാന്‍ തങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിനെയും സമീപിച്ചിട്ടുണ്ട് സംഘടന. 

തമിഴ് സിനിമയില്‍ ഈ വര്‍ഷം ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളുടെ വരവിന് തുടക്കമിട്ടുകൊണ്ട് എത്തിയ ചിത്രമാണ് ഇന്ത്യന്‍ 2. ഈ വര്‍ഷം ജൂണില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രമാണിത്. പിന്നീട് ജൂലൈയിലേക്ക് മാറ്റി. ചിത്രത്തിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവുമെന്ന് കമല്‍ ഹാസന്‍ നേരത്തെ അറിയിച്ചിരുന്നു. മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഭാഗം പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം മൂന്നാം ഭാഗം തിയറ്ററുകളിലെത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, ബോബി സിംഹ, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ബ്രഹ്‍മാനന്ദം, നെടുമുടി വേണു, കാളിദാസ് ജയറാം തുടങ്ങിയവരാണ് അഭിനയിക്കുന്നത്. 

ALSO READ : രണ്ട് മാസത്തിന് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്; വേറിട്ട റീ റിലീസുമായി 'ഗു'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ