സംഭവിക്കുന്നത് അത്ഭുതം?, ജവാനെ മലര്‍ത്തിയടിച്ചു, ടിക്കറ്റ് വില്‍പനയില്‍ കല്‍ക്കി ഒന്നാമൻ, 1.21 കോടി കവിഞ്ഞു

Published : Jul 18, 2024, 02:31 PM IST
സംഭവിക്കുന്നത് അത്ഭുതം?, ജവാനെ മലര്‍ത്തിയടിച്ചു, ടിക്കറ്റ് വില്‍പനയില്‍ കല്‍ക്കി ഒന്നാമൻ, 1.21 കോടി കവിഞ്ഞു

Synopsis

ജവാനെ മറികടന്ന് പ്രഭാസ് നായകനായ ചിത്രം കല്‍ക്കിയുടെ കുതിപ്പ്.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ അഭൂതപൂര്‍വമായ വിജയമാണ് നേടുന്നതെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ കല്‍ക്കി ആകെ 1061 കോടി രൂപയിലധികം നേടിയിട്ടുണ്ട്.  കല്‍ക്കി നിലവിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടിക്കറ്റ് വില്‍പനയില്‍ കല്‍ക്കി ഷാരൂഖ് ചിത്രം ജവാനെ മറികടന്ന റെക്കോര്‍ഡിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

കല്‍ക്കി 2898 എഡി സിനിമയുടെ ടിക്കറ്റുകള്‍ ആകെ വിറ്റത് ഏകദേശം 1.21 കോടി എന്ന റിപ്പോര്‍ട്ടാണ് ബുക്ക് മൈ ഷോയുടെ കണക്കുകളിലുള്ളത്. ഷാരൂഖ് ഖാന്റെ 1000 കോടി ചിത്രമായ ജവാനെയാണ് കല്‍ക്കി പിന്നിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. വൻ കുതിപ്പാണ് കല്‍ക്കി നടത്തുന്നതും. ടിക്കറ്റുകള്‍ ജവാന്റേതായി ഏകദേശം 1.20 കോടിയും വിറ്റുവെന്നാണ് റിപ്പോര്‍ട്ട്.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Read More: ഇന്ത്യൻ 2വിനും രജനികാന്തിനും സാധിച്ചില്ല, ഒടുവില്‍ രക്ഷിക്കാൻ കമല്‍ഹാസൻ ആ യുവ താരത്തെ എത്തിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ