അന്ന് യുഎഇ ഗോള്‍ഡന്‍ വിസ, ഇന്ന് 'കേരള സ്റ്റോറി 2' ന് വന്‍ പിന്തുണ; നടി പ്രണിത സുഭാഷിനെതിരെ വിമര്‍ശനം

Published : Feb 28, 2026, 04:26 PM ISTUpdated : Feb 28, 2026, 04:28 PM IST
earlier received golden visa now supporting the kerala story 2 goes beyond actor pranitha subhash criticized

Synopsis

 'കേരള സ്റ്റോറി 2' റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തെ പിന്തുണച്ച നടി പ്രണിത സുഭാഷിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം.

റിലീസിന് മുന്‍പേ വിവാദം സൃഷ്ടിച്ച കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട് എന്ന ചിത്രം ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ സ്റ്റേ ഡിവിഷന്‍ ബെഞ്ച് നീക്കിയതോടെയാണ് നിര്‍മ്മാതാക്കള്‍ക്ക് ചിത്രത്തിന്‍റെ റിലീസിനുള്ള കളമൊരുങ്ങിയത്. സമുദായ സൗഹൃദാന്തരീക്ഷമുള്ള കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന, വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ അടങ്ങിയ ചിത്രമെന്ന വിമര്‍ശനമാണ് മലയാളികളില്‍ നിന്നുള്‍പ്പെടെ നേരത്തെ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ റിലീസിന് പിന്നാലെ ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന് സോഷ്യല്‍ മീഡിയയിലൂടെ വലിയ പിന്തുണ നല്‍കിയ ഒരു ചലച്ചിത്ര നടിക്കെതിരെയും വിമര്‍ശനം ഉയരുകയാണ്. മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലും ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള പ്രണിത സുഭാഷ് ആണ് ആ നടി. 

ദി കേരള സ്റ്റോറി 2 സിനിമയുടെ ട്രെയ്‍ലറും പോസ്റ്ററുമൊക്കെ അണിയറക്കാര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷനുകള്‍ക്കും ടാഗിനുമൊക്കെ ഒപ്പമാണ് പ്രണിതയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. “അവര്‍ നമ്മുടെ പെണ്‍മക്കളെ ലക്ഷ്യം വച്ചു. അവര്‍ അവരുടെ വിശ്വാസം തകര്‍ത്തു. അവര്‍ അവരുടെ ഭാവി മോഷ്ഠിച്ചു. ഇത്തവണ നമ്മള്‍ നിശബ്ദരായി ഇരിക്കരുത്. കഥ മുന്നോട്ട് പോവുകയാണ്”, എന്നാണ് ചിത്രത്തിന്‍റെ ട്രെയ്‍ലറിനൊപ്പം പ്രണിത സുഭാഷ് എക്സില്‍ കുറിച്ചത്. ഒപ്പം ഷോ യുവര്‍ ഡോട്ടേഴ്സ് (നിങ്ങളുടെ പെണ്‍മക്കളെ കാണിക്കുക) എന്ന ടാഗും പങ്കുവച്ചിട്ടുണ്ട്. സത്യം സ്വയം ജയിക്കും എന്നാണ് ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് അവര്‍ കുറിച്ചിരിക്കുന്നത്.

 

 

പ്രണിതയുടെ നിലപാടിനെ വിമര്‍ശിക്കുന്നവര്‍ എടുത്തുകാട്ടുന്ന മറ്റൊരു ചിത്രമുണ്ട്. നേരത്തെ യുഎഇയുടെ ഗോള്‍ഡന്‍ വിസ നടി സ്വീകരിച്ചിരുന്നു. അവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഇതിന്‍റെ ചിത്രവും പങ്കുവച്ചിരുന്നു. ആ ചിത്രമാണ് പലരും നടിയുടെ കേരള സ്റ്റോറി 2 പോസ്റ്റുകള്‍ക്ക് കമന്‍റ് ആയി ഇടുന്നത്. ഒരു മതത്തെ വേട്ടക്കാരനായി ചിത്രീകരിക്കുന്ന നിലപാടാണ് ഉള്ളതെങ്കില്‍ എന്തുകൊണ്ട് ഒരു ഇസ്‍ലാമിക രാജ്യത്തിന്‍റെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു എന്നാണ് കമന്‍റ് ബോക്സില്‍ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യം. ഇവര്‍ക്ക് സമ്പന്നരായ ഇതര മതസ്ഥരോട് പ്രശ്നമുണ്ടാവില്ലെന്നും നിലപാടിന്‍റെ പേരിലൊന്നുമല്ല പലരും ഇത്തരം ചിത്രങ്ങളെ പിന്തുണയ്ക്കുന്നതെന്നുമൊക്കെ കമന്‍റുകള്‍ പോകുന്നു. അതേസമയം ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിജയ്‍യും നടിയുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ പറഞ്ഞുകേൾക്കുന്നതല്ല, രാഷ്ട്രീയത്തിലേക്ക് വന്നശേഷം കാര്യങ്ങളൊന്നും സ്മൂത്ത് അല്ല; പ്രതികരിച്ച് സായ്കൃഷ്ണ
മൂന്നില്‍ നിര്‍ത്തില്ലേ 'ജോര്‍ജുകുട്ടി'? ഗണേഷ് കുമാറിന്‍റെ പ്രസ്‍താവനയില്‍ ചര്‍ച്ചയായി 'ദൃശ്യം 4', ജീത്തുവിന്‍റെ പ്രതികരണം കാത്ത് ആരാധകര്‍