വിഷ്ണു ഉണ്ണികൃഷ്ണന്‍റെ 'കള്ളനും ഭഗവതിയും'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രത്തിന് തുടക്കം

Published : Nov 23, 2022, 12:03 PM ISTUpdated : Nov 23, 2022, 12:07 PM IST
വിഷ്ണു ഉണ്ണികൃഷ്ണന്‍റെ 'കള്ളനും ഭഗവതിയും'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രത്തിന് തുടക്കം

Synopsis

പാലക്കാടും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.  

രു ഇടവേളയ്ക്കു ശേഷം  ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ അനുശ്രീയും ബംഗാളി താരം മോക്ഷയുമാണ് നായികമാരായി എത്തുന്നത്.  പാലക്കാടും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.  

സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. 

കെ വി അനിൽ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിത് രാജ സംഗീതം പകരുന്നു.  പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, കലാ സംവിധാനം രാജീവ് കോവിലകം, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, സ്റ്റിൽസ് അജി മസ്‌ക്കറ്റ്, സൗണ്ട് ഡിസൈൻ സച്ചിൻ സുധാകർ, ഫൈനൽ മിക്സിംഗ് രാജാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടർ ടിവിൻ കെ വർഗ്ഗീസ്, അലക്സ് ആയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, പരസ്യകല യെല്ലോ ടൂത്ത്, കാലിഗ്രാഫി കെ പി മുരളീധരൻ, ഗ്രാഫിക്സ് നിഥിൻ റാം. പി ആർ ഒ- എ എസ് ദിനേശ്.

സാരിയിൽ ​ഗ്ലാമറസായി നിമിഷ സജയൻ; വീഡിയോ

'സബാഷ് ചന്ദ്രബോസ്' എന്ന ചിത്രമാണ് വിഷ്ണുവിന്‍റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വി സി അഭിലാഷ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് വി സി അഭിലാഷ്. ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സുധി കോപ്പ, ഇര്‍ഷാദ്, കോട്ടയം രമേശ്, സ്നേഹ പിലിയേരി, രമ്യ സുരേഷ്, ശ്രീജ ദാസ്, ഭാനുമതി പയ്യന്നൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ