വരുണ്‍ ധവാൻ നായകനായി 'ഭേഡിയ', പുതിയ ഗാനം പുറത്ത്

Published : Nov 23, 2022, 11:54 AM ISTUpdated : Nov 26, 2022, 01:44 PM IST
വരുണ്‍ ധവാൻ നായകനായി 'ഭേഡിയ', പുതിയ ഗാനം പുറത്ത്

Synopsis

വരുണ്‍ ധവാൻ ചിത്രത്തിലെ ഗാനം പുറത്ത്.

വരുണ്‍ ധവാൻ നായകനാകുന്ന ചിത്രമാണ് 'ഭേഡിയ'. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന 'ഭേഡിയ' എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

'ബാക്കി സബ് തീക്ക്' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 'ഭാസ്‍കര്‍' എന്ന കഥാപാത്രമായി വരുണ്‍ ധവാൻ അഭിനയിക്കുമ്പോള്‍ 'ഡോ. അനിക'യായിട്ടാണ് കൃതി സനോണ്‍ എത്തുന്നത്. ജിഷ്‍ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിൻ- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക.

ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ദിനേശ് വിജനാണ് ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്ന് 'ഭേഡിയ' എന്ന ചിത്രം നിര്‍മിക്കുന്നത്. ഹൊറര്‍- കോമഡി യുണിവേഴ്‍സില്‍ ദിനേശ് വിജന്റെ മൂന്നാം ചിത്രമായ 'ഭേഡിയ' ജിയോ സ്റ്റുഡിയോസാണ് വിതരണം ചെയ്യുന്നത്. 2018ലെ 'സ്‍ത്രീ', 2021ലെ 'രൂഹി' എന്നീ ചിത്രങ്ങളുടെ ഭാഗമാണ് ഇത്.

'ജഗ്ജഗ്ഗ് ജിയോ' ആണ് വരുണ്‍ ധവാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അനില്‍ കപൂറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം രാജ് മേഹ്‍തയായിരുന്നു സംവിധാനം ചെയ്‍തത്. 2022 ജൂണ്‍ 24ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. കൃതി സനോണ്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'ഹീറോപന്തി 2'വാണ്. ആക്ഷൻ ഹീറോ ടൈഗര്‍ ഷ്രോഫ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. അഹമ്മദ് ഖാനാണ് ചിത്രം സംവിധാനം ചെയ്‍തത്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More: 'ഉപ്പേന' സംവിധായകന്റെ ചിത്രം, ഭിന്നശേഷിയുളള കായിക താരമാകാൻ രാം ചരണ്‍

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ