ഹൊറര്‍ ഫാമിലി ത്രില്ലറുമായി ഈസ്റ്റ് കോസ്റ്റ് വിജയന്‍; 'കള്ളനും ഭഗവതിയും' ടീം വീണ്ടും

Published : Oct 25, 2023, 09:54 AM IST
ഹൊറര്‍ ഫാമിലി ത്രില്ലറുമായി ഈസ്റ്റ് കോസ്റ്റ് വിജയന്‍; 'കള്ളനും ഭഗവതിയും' ടീം വീണ്ടും

Synopsis

മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജ, സ്വിച്ചോൺ കർമ്മം ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്തില്‍ നടന്നു. പ്രേക്ഷകശ്രദ്ധ നേടിയ കള്ളനും ഭഗവതിയും എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ഈ ചിത്രത്തിൽ 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിൽ ദേവിയായി വിസ്മയിപ്പിച്ച ബംഗാളി താരം മോക്ഷ, അനുശ്രീ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രം ഒരു ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലറാണ്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്. ഈ ചിത്രത്തിന്റെ കഥ കെ വി അനിലിന്റേതാണ്. കള്ളനും ഭഗവതിയും ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം രഞ്ജിൻ രാജ്, എഡിറ്റർ ജോൺകുട്ടി, കല സുജിത് രാഘവ്, മേക്കപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടേഴ്സ് അലക്സ് ആയൂർ, അസിം കോട്ടൂർ, അനൂപ് അരവിന്ദൻ, സ്റ്റിൽസ് അജി മസ്കറ്റ്, പി ആർ ഒ- എ എസ് ദിനേശ്.

 

ബംഗാളി താരം മോക്ഷയ്ക്കൊപ്പം അനുശ്രീയും വിഷ്ണു ഉണ്ണികൃഷ്ണനുമായിരുന്നു കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ പ്രധാന താരങ്ങള്‍. സലിം കുമാര്‍, പ്രേംകുമാര്‍, ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ, ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തിയത്.

ALSO READ : ഹിറ്റ് ആയോ 'ലിയോ'? ഹിറ്റ് ആവാന്‍ എത്ര രൂപ കളക്റ്റ് ചെയ്യണം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ