'ബുധനാഴ്ച പരീക്ഷ' ജയിക്കുമോ ദളപതിയും ലിയോയും? സിനിമ ലോകത്ത് ആകാംക്ഷ.!

Published : Oct 25, 2023, 09:22 AM ISTUpdated : Oct 25, 2023, 09:55 AM IST
'ബുധനാഴ്ച പരീക്ഷ' ജയിക്കുമോ ദളപതിയും ലിയോയും? സിനിമ ലോകത്ത് ആകാംക്ഷ.!

Synopsis

പ്രീ സെയില്‍സിലും വലിയ നേട്ടമുണ്ടാക്കിയ ചിത്രമാണ് ലിയോ. ഒടിടി, ഓഡിയോ അടക്കം വിറ്റ് ചിത്രം 430 കോടി നേടിയെന്നാണ് വിവരം. വിദേശത്തെ അടക്കം തിയട്രിക്കല്‍ റൈറ്റ്സ് വഴി തന്നെ 240 കോടിയാണ് ചിത്രം നേടിയത്

ചെന്നൈ: തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപണിം​ഗ് നേടിയ ചിത്രമാണ് ലിയോ ആദ്യ അഞ്ച് ദിവസം കൊണ്ട് 419 കോടി നേടിയതായാണ് വിവരം.കഴിഞ്ഞ ദിവസം ലോകേഷ് കനകരാജിന്‍റെ തന്നെ മുന്‍ സിനിമ വിക്രത്തിന്‍റെ കളക്ഷന്‍ റെക്കോഡ് ലിയോ മറികടന്നിരുന്നു. ചിത്രം ഇതിനകം ലാഭത്തിലാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

പ്രീ സെയില്‍സിലും വലിയ നേട്ടമുണ്ടാക്കിയ ചിത്രമാണ് ലിയോ. ഒടിടി, ഓഡിയോ അടക്കം വിറ്റ് ചിത്രം 430 കോടി നേടിയെന്നാണ് വിവരം. വിദേശത്തെ അടക്കം തിയട്രിക്കല്‍ റൈറ്റ്സ് വഴി തന്നെ 240 കോടിയാണ് ചിത്രം നേടിയത് ഇതില്‍ പലതും മിനിമം ഗ്യാരണ്ടി നല്‍‌കാത്ത സോള്‍ഡ് ഔട്ട് ഇടപാടുകളാണ്. ഇതില്‍ തമിഴ്നാട്ടിലേത് മാത്രം 101 കോടി വരും എന്നാണ് കണക്ക്. 

അതിനാല്‍ത്തന്നെ കളക്ഷന്‍റെ ഒരു വലിയ ശതമാനവും വിതരണക്കാര്‍ക്കാണ് പോകുന്നത്. തുടക്കത്തില്‍ ഇത് 60 മുതല്‍ 80 ശതമാനം വരെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാവിനെ സംബന്ധിച്ച് ചിത്രം ലാഭത്തിലാവാന്‍ 325 കോടി കളക്ഷന്‍ വേണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതനുസരിച്ച് ചിത്രം ഇതിനകം ലാഭത്തിലാണ് എന്നാണ് വിവരം.

അതേ സമയം സിനിമ ലോകത്ത് ഒരു ചിത്രത്തിന്‍റെ വിജയം തീരുമാനിക്കുന്ന ഘടകമാണ് 'മണ്‍ഡേ ടെസ്റ്റ്'. പൊതുവില്‍ വാരാന്ത്യത്തിലാണ് ചിത്രങ്ങള്‍ റിലീസ് ആകാറ്. ലിയോ ഇറങ്ങിയത് ഒക്ടോബര്‍ 19 വ്യാഴാഴ്ചയാണ്. വാരാന്ത്യ ലീവിന് ശേഷം തിങ്കളാഴ്ച വര്‍ക്കിംഗ് ഡേയാണ് ഇത്തരത്തില്‍ തിങ്കളാഴ്ച ചിത്രം  അതായത് ആദ്യ വര്‍ക്കിംഗ് ഡേയില്‍ എത്ര കളക്ട് ചെയ്യുന്നു എന്നത് അനുസരിച്ചായിരിക്കും ചിത്രത്തിന്‍റെ ഭാവി എന്നതിനെയാണ് 'മണ്‍ഡേ ടെസ്റ്റ്' എന്ന് പറയുന്നത്.

എന്നാല്‍ ലിയോയുടെ കാര്യത്തില്‍ സ്ഥിതിയില്‍ മാറ്റമുണ്ട്. ലിയോ അഭിമുഖീകരിക്കുന്നത്  'മണ്‍ഡേ ടെസ്റ്റ്' അല്ല, വെനസ്ഡേ ടെസ്റ്റാണ്. കാരണം പൂജ ഹോളിഡേ കാരണം ഒരു വലിയ വാരാന്ത്യമാണ് ലിയോയ്ക്ക് ലഭിച്ചത്. തിങ്കളും, ചൊവ്വയും ഇന്ത്യയില്‍ മിക്കയിടത്തും അവധിയായിരുന്നു. അതിനാല്‍ ലിയോയുടെ ശരിക്കും ബോക്സോഫീസ് ടെസ്റ്റ് ആരംഭിക്കുന്നത് ബുധനാഴ്ചയാണ് എന്ന് പറയാം. അതിനാല്‍ ബുധനാഴ്ച ലിയോ എത്ര നേടും എന്നതാണ് ഇപ്പോള്‍ സിനിമ വൃത്തങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. 

ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം എന്നതായിരുന്നു ലിയോയിലേക്ക് പ്രേക്ഷക താല്‍പ്പര്യം ഉണര്‍ത്തിയത്. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് ചെയ്യുന്ന ചിത്രം എന്നതും ഇത് എല്‍സിയുവിന്‍റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാ​ഗമായിരിക്കുമോ എന്ന ആകാംക്ഷയും ലിയോയ്ക്ക് ​ഗുണകരമായി പ്രവര്‍ത്തിച്ച ഘടകങ്ങളാണ്.

അനുരാഗ് കശ്യപിന്‍റെ ആഗ്രഹം നടത്തിക്കൊടുത്ത് ലോകേഷ്; എല്ലാം അരമിനുട്ടില്‍ കഴിഞ്ഞു.!

ഒടുവില്‍ വിജയ് സമ്മതിച്ചതോ, സമ്മതിപ്പിച്ചതോ?: ദളപതി 68ല്‍ ആ നടന്മാര്‍ ഉണ്ടാകും.!

Asianet News Live

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഹൃദയഭാരം തോന്നുന്നു'; മോഹന്‍ലാലിന്‍റെ അമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടി
പുതുമഴയുമായി 'സർവ്വം മായ'; ചിത്രത്തിലെ പുതിയ ഗാനം പുറത്ത്