'ഇ ഡി' കുടുംബങ്ങൾക്കായി 'എക്ട്രാഡീസന്റ് ഫാമിലി' ഫോട്ടോ മത്സരം നടത്തുന്നു; ചെയ്യേണ്ടത് ഇതാണ്

Published : Nov 30, 2024, 07:39 AM IST
'ഇ ഡി' കുടുംബങ്ങൾക്കായി 'എക്ട്രാഡീസന്റ് ഫാമിലി' ഫോട്ടോ മത്സരം നടത്തുന്നു; ചെയ്യേണ്ടത് ഇതാണ്

Synopsis

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഇ.ഡി(എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന് റിലീസ് ചെയ്യും. 

കൊച്ചി: പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഇ.ഡി(എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. ഡാർക്ക് ഹ്യൂമർ ജോണറിലൊരുങ്ങുന്ന ഇ ഡി സംവിധാനം ചെയ്തിരിക്കുന്നത് ആമിർ പള്ളിക്കൽ ആണ്. 

ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ റിലീസിനോടൊനുമ്പന്ധിച്ച് ഫാമിലിക്കായി ഒരു മത്സരമാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. ഫാമിലിയോടൊപ്പമുള്ള ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം ഒരു @e_d_extradecentmovie പേജുമായി Collab / Tag ചെയ്യുക.അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന 5 ഫാമിലികൾക്ക് ആകർഷകമായ സമ്മാനങ്ങളും ED - Extra Decent സിനിമാതാരങ്ങളുടെ കൂടെയിരുന്ന് സിനിമ കാണാനുള്ള അവസരവും ലഭിക്കുന്നു.

സുരാജ് വെഞ്ഞാറമൂട്, ഗ്രേയ്സ് ആന്റണി,ശ്യാം മോഹൻ, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികാ,പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ് ഇ ഡിയുടെ ചിത്രീകരണം നടന്നത്. 

ഇ ഡി യുടെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു

പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

'പ്രിയദര്‍ശിനിയുടെ സൂക്ഷ്മദർശനങ്ങള്‍ സൂപ്പര്‍ഹിറ്റിലേക്ക്': ബേസിൽ - നസ്രിയ ചിത്രം തരംഗമാകുന്നു !

'ഇതിനിടയില്‍ 37 കൊല്ലം കഴിഞ്ഞു പോയി, എന്നിട്ടും...': സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് 'തുടരും' ചിത്രം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി