പൊന്നിയിൽ ശെൽവന്റെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷനിൽ ഇഡി റെയ്ഡ്  

Published : May 16, 2023, 11:03 AM ISTUpdated : May 16, 2023, 11:14 AM IST
പൊന്നിയിൽ ശെൽവന്റെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷനിൽ ഇഡി റെയ്ഡ്   

Synopsis

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൽ ശെൽവൻ 1, പൊന്നിയിൽ ശെൽവൻ 2, കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ഉൾപ്പെടെയുളള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് ലൈക പ്രൊഡക്ഷൻസ്.

ചെന്നൈ : തമിഴ്നാട്ടിലെ പ്രമുഖ സിനിമാ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷനിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫീസടക്കം പത്ത് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൽ ശെൽവൻ 1, പൊന്നിയിൽ ശെൽവൻ 2, കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ഉൾപ്പെടെയുളള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് ലൈക പ്രൊഡക്ഷൻസ്. രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ തുടർവിജയത്തിന് പിന്നാലെയാണ് നിർമ്മാണ കമ്പനിയിലെ എൻഫോഴ്സ്മെന്റ് പരിശോധന. കള്ളപ്പണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നാണ് ഇഡി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

കേരളത്തിലും ഹിറ്റ്; 'പൊന്നിയിന്‍ സെല്‍വന്‍ 2' ആദ്യ നാല് ദിവസത്തില്‍ നേടിയത്

ഇന്ത്യന്‍ സിനിമയില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിൽ ശെൽവൻ 1.  492 കോടി ആയിരുന്നു ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ്. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച വിജയം നേടി പ്രദർശനം തുടരുന്ന വേളയിലാണ് നിർമ്മാണ കമ്പനിയിലെ പരിശോധന. 

2023ലെ മികച്ച കോളിവുഡ് ഓപ്പണിംഗ്; മുന്നിൽ 'പിഎസ് 2', പിന്നാലെ വിജയിയും അജിത്തും

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടിടി റിലീസിലും തരംഗമായി ദുൽഖർ സെൽവമണി സെൽവരാജ് ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ട്രെൻഡിംഗായി 'കാന്ത'
ഇന്ത്യയില്‍ ഒന്നാമൻ ആര്?, മൂന്നാമത് ഷാരൂഖ്, പട്ടികയില്‍ കുതിച്ചുകയറി മലയാളികളുടെ പ്രിയ താരം