ഇരുപത്തിയഞ്ച് കൊല്ലത്തിന് ശേഷം 'അമ്മയുടെ' ഭാരവാഹിത്വം ഒഴിയാന്‍ ഇടവേള ബാബു

Published : May 24, 2024, 08:27 AM IST
ഇരുപത്തിയഞ്ച് കൊല്ലത്തിന് ശേഷം 'അമ്മയുടെ' ഭാരവാഹിത്വം ഒഴിയാന്‍ ഇടവേള ബാബു

Synopsis

നിലവിലെ അമ്മ പ്രസിഡന്‍റ് മോഹന്‍ലാലും സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യം പ്രകടപ്പിച്ചിട്ടില്ല. 

കൊച്ചി: മലയാളത്തിലെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനത്ത് നിന്നും ഇടവേള ബാബു ഒഴിയുന്നു. കഴിഞ്ഞ 25 കൊല്ലമായി അമ്മയുടെ വിവിധ പദവികളില്‍ സജീവമായിരുന്ന ഇടവേള ബാബു വരുന്ന ജൂണ്‍ 30 ന് നടക്കുന്ന അമ്മയുടെ വാര്‍ഷിക യോഗത്തില്‍ സ്ഥാനമൊഴിയും ഒപ്പം ഇനി അമ്മയുടെ ഭാവവാഹിത്വത്തിലേക്ക് ഇല്ലെന്നാണ് ഇടവേള ബാബുവിന്‍റെ തീരുമാനം.

നിലവിലെ അമ്മ പ്രസിഡന്‍റ് മോഹന്‍ലാലും സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യം പ്രകടപ്പിച്ചിട്ടില്ല. ഇതോടെ 3 കൊല്ലത്തില്‍ ഒരിക്കല്‍ നടക്കാറുള്ള അമ്മയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പുതിയ ഭാരവാഹികള്‍ താര സംഘടനയ്ക്ക് ഉണ്ടാകും. ജൂണ്‍ 30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് അമ്മയുടെ പൊതുയോഗം നടക്കുന്നത്. 

വോട്ടിംഗിന് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയില്‍ ഉള്ളത്. ജൂണ്‍ 3 മുതല്‍ ഭാരവാഹികളായി മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നും പത്രിക സ്വീകരിക്കും. അതേ സമയം കഴിഞ്ഞ വര്‍ഷം തന്നെ ഇടവേള ബാബു അമ്മ ഭാരവാഹിത്വം ഒഴിയാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ദേശത്തില്‍ സ്ഥാനത്ത് തുടരുകയായിരുന്നു. 1994 ല്‍ അമ്മ രൂപീകരിച്ച ശേഷം മൂന്നാം ഭരണ സമിതിയിലാണ് ഇടവേള ബാബു അമ്മ ജോയിന്‍റ് സെക്രട്ടറിയായി സ്ഥാനം ഏല്‍ക്കുന്നത്. തുടര്‍ന്ന് ഇന്നോളം അമ്മയില്‍ വിവിധ സ്ഥാനങ്ങള്‍ ഇടവേള ബാബു വഹിച്ചു. 

അതേ സമയം താര സംഘടനയുടെ വരുമാനം സംബന്ധിച്ച് ചര്‍ച്ച പൊതുയോഗത്തില്‍ നടക്കും എന്നാണ് വിവരം. അവശ നടീ നടന്മാര്‍ നല്‍കുന്ന സാമ്പത്തിക സഹായം കൈനീട്ടം അടക്കം നടത്തുന്ന അമ്മ അതിനായി ഒരു സ്ഥിരം വരുമാന മാര്‍ഗ്ഗം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. അതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പൊതുയോഗത്തില്‍ നടക്കും എന്നാണ് വിവരം. 

മോഹൻലാലിന് ജന്മദിനാശംസകളുമായി രജപുത്ര ടീം; എൽ 360 ആഘോഷം

സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ