മോഹൻലാലിന്‍റെ മുന്നൂറ്റി അറുപതാമത്തെ സിനിമയായതുകൊണ്ടാണ്  L360 എന്ന് താൽക്കാലികമായി അനൗൺസ് ചെയ്തിരിക്കുന്നത്.

തൊടുപുഴ: പുറത്ത് കോരിച്ചൊരിയുന്ന മഴയത്തും ഒരു സിനിമാ യൂണിറ്റ് ഒത്തുചേർന്നത് മലയാളത്തിന്‍റെ പ്രിയനടൻ മോഹൻലാലിന് ജൻമദിനാശംസകൾ നേരുവാനാണ്. തൊടുപുഴയിൽ ചിത്രീകരണം നടന്നു വരുന്ന
രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയിലായിരുന്നു ഈ ഒത്തുകൂടൽ ചടങ്ങ് നടന്നത്.

പേര് ഇട്ടിട്ടില്ലാത്ത ഈ ചിത്രം താൽക്കാലികമായി എൽ 360 എന്ന പേരിലാണ് അറിയപ്പെടുന്നത്.
മോഹൻലാലിന്‍റെ മുന്നൂറ്റി അറുപതാമത്തെ സിനിമയായതുകൊണ്ടാണ് L360 എന്ന് താൽക്കാലികമായി അനൗൺസ് ചെയ്തിരിക്കുന്നത്. മെയ് ഇരുപത്തിഒന്നിനാണ് മോഹൻലാലിന്‍റെ ജൻമദിനം. ഈ ദിനത്തിൽ മോഹൻലാൽ ബിഗ് ബോസ് പരമ്പരയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു. ഒപ്പം കുടുംബത്തോടൊപ്പം ജൻമദിനത്തിൽ പങ്കെടുക്കുവാനും കഴിഞ്ഞു.

ഇരുപത്തിരണ്ടിന് വീണ്ടും തൊടുപുഴയിലെ ലൊക്കേഷനിൽ മടങ്ങിയെത്തിയപ്പോഴാണ് നിർമ്മാതാവ് എം. രഞ്ജിത്ത് തങ്ങൾ ഒരു ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നത്. മോഹൻലാൽ അതു സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. മൂൺലൈറ്റ് ഹോട്ടലിലിലായിരുന്നു ഈ ഒത്തുകൂടൽ നടന്നത്.

യൂണിറ്റ് ഒന്നടങ്കം മോഹൻലാലിന് ആശംസകൾ നേരുവാൻ എത്തിച്ചേർന്നു ചിത്രീകരണം അൽപ്പം നേരത്തേ നിർത്തിക്കൊണ്ടാണ് സന്തോഷകരമായ ഒരു സായാഹ്നത്തിനായി ഒത്തുചേർന്നത്. നിർമ്മാതാവ് എം. രഞ്ജിത്ത് ചടങ്ങിന് നേതൃത്വം നൽകി. ആശംസകൾ നേർന്നു കൊണ്ട് രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.

എല്‍ 360 എന്ന കേക്ക് മുറിച്ചു മധുരം പകരുകയായിരുന്നു പിന്നീട് തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹ്രുത്തുക്കളായ മണിയൻ പിള്ള രാജുവും, ശോഭനയും, സന്തത സഹചാരിയായ ആന്‍റണി പെരുമ്പാവൂരും ഉൾപ്പടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഈ ചടങ്ങിൽ ഒപ്പമുണ്ടായിരുന്നു. പിന്നീട് മൈക്ക് കൈയ്യിലെടുത്തത് സംസനായ മണിയൻ പിള്ള രാജുവായിരുന്നു.

ഈ ചിത്രത്തിൽ സുപ്രധാനമായ ഒരകഥാപാത്രത്തെ അവതരിപ്പിക്കുന്ന മണിയൻ പിള്ള രാജു മോഹൻലാലിനെ സ്കൂൾ നാടകത്തിൽ അഭിനയിപ്പിച്ചു തുടങ്ങിയതുൾപ്പടെ തന്‍റെ സ്മരണകൾ പുതുക്കിയപ്പോൾ അത് സദസ്സിന് ഏറെ കൗതുകമായി.

പിന്നീട് സംവിധായകൻ തരുൺ മൂർത്തിയുടെ ഊഴമായിരുന്നു. ലാലേട്ടേ നോടൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചതിലെ തൻ സന്തോഷം പങ്കിട്ടുകൊണ്ടാണ് സംവിധായകൻ തരുൺ മൂർത്തി തന്‍റെ ആശംസകൾ നേർന്നത്. ഏറെ ഇടവേളക്കുശേഷം മലയാളസിനിമയിൽ അഭിനയിക്കാനായി, അതും മോഹൻലാലിന്‍റെ നായികയായിത്തന്നെ അഭിനയിക്കാനെത്തിയ ശോഭനയുടെ സാന്നിദ്ധ്യവും ഈ ചടങ്ങിനേയും ഏറെ നിറം പകരുന്നതായിരുന്നു. പിആർഒ വാഴൂർ ജോസും പങ്കെടുത്തു. പിആര്‍ഒ- വാഴൂര്‍ ജോസ്

അമിതാഭ് ബച്ചനെ അനുകരിച്ച് പ്രശസ്തനായ നടൻ ഫിറോസ് ഖാൻ അന്തരിച്ചു

നിഗൂഢതയുടെയും ഭീതിയുടെയും അര്‍ത്ഥങ്ങള്‍ തേടിയുള്ള സിനിമ സഞ്ചാരം; മനം കീഴടക്കുന്ന 'ഗു' - റിവ്യൂ