'ദാറ്റ് ഈസ് ഔവര്‍ ഏട്ടന്‍'; മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് 'ചെയിന്‍ സ്മോക്കേഴ്സ്', കമന്‍റ് ബോക്സില്‍ മലയാളികളുടെ ക്യൂ

Published : Apr 25, 2026, 09:43 AM IST
EDM pop duo The Chainsmokers shares pic with mohanlal in instagram malayalees rule comment box

Synopsis

ഒരു ലക്ഷത്തില്‍ അധികം ലൈക്കും നാലായിരത്തോളം കമന്‍റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്

ഏറ്റവും സ്നേഹിക്കപ്പെടുന്ന മലയാളി ആരെന്ന ചോദ്യത്തിന് പലരും പറയുന്ന ഉത്തരം മോഹന്‍ലാല്‍ എന്നായിരിക്കും. അത്രയ്ക്കുണ്ട് അദ്ദേഹത്തിന്‍റെ ജനപ്രീതി. കാലമെത്ര കഴിഞ്ഞാലും ബോക്സ് ഓഫീസില്‍ അദ്ദേഹം കാഴ്ച വെക്കുന്ന സ്റ്റാര്‍ പവര്‍ മറ്റ് പല താരങ്ങള്‍ക്കുമില്ല. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ ഒരു പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ദി ചെയിന്‍ സ്മോക്കേഴ്സ് എന്ന പേരില്‍ പ്രശസ്തരായ അമേരിക്കന്‍ ഇഡിഎം-പോപ്പ് താരങ്ങളായ അലക്സ് പാല്‍, ഡ്രൂ ടാഗര്‍ട്ട് എന്നിവരാണ് മോഹന്‍ലാലിനൊപ്പമുള്ള തങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഇന്‍സ്റ്റഗ്രാമിലൂടെ ഏഴ് മണിക്കൂര്‍ മുന്‍പ് പങ്കുവച്ച ചിത്രത്തിന് ഇതിനകം ഒരു ലക്ഷത്തില്‍ അധികം ലൈക്കും നാലായിരത്തോളം കമന്‍റുകളും ലഭിച്ചിട്ടുണ്ട്. ഒപ്പം ചിത്രം ഇന്‍സ്റ്റയിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 7.1 മില്യണ്‍ ഫോളേവേഴ്സ് ഉണ്ട് ചെയിന്‍ സ്മോക്കേഴ്സിന്. ഇവരുടെ ഇന്‍സ്റ്റ് പോസ്റ്റുകളില്‍ ഏറ്റവും ലൈക്കും കമന്‍റും വന്ന പോസ്റ്റ് കൂടിയാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം. ഡല്ലാസിലുള്ള ഞങ്ങളുടെ ഷോയ്ക്ക് മുന്‍പ് പുതിയൊരു സുഹൃത്തിനെ ലഭിച്ചു, എന്ന കുറിപ്പോടെയാണ് മോഹന്‍ലാലിനെ ടാഗ് ചെയ്തുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

 

 

അതേസമയം കമന്‍റ് ബോക്സില്‍ സന്തോഷം പങ്കുവച്ച് മലയാളികളുടെ നീണ്ട നിരയാണ് എത്തിയിരിക്കുന്നത്. അതില്‍ സെലിബ്രിറ്റുകളുമുണ്ട്. ദാറ്റ് ഈസ് ഔവര്‍ ഏട്ടന്‍ എന്നാണ് ആര്‍ജെ മിഥുന്‍റെ കമന്‍റ്. നീരജ് മാധവും മീര നന്ദനും ഹിഷാം അബ്ദുള്‍ വഹാബുമൊക്കെ ചെയിന്‍ സ്മോക്കേഴ്സിനെ മോഹന്‍ലാലിനൊപ്പം കണ്ടതിന്‍റെ സന്തോഷം പങ്കുവച്ച് എത്തിയിട്ടുണ്ട്. ഇന്‍ഡിപെന്‍ഡന്‍റ് ആര്‍ട്ടിസ്റ്റുകളുടെ പാട്ടുകള്‍ റീമിക്സ് ചെയ്തുകൊണ്ടാണ് ചെയിന്‍ സ്മോക്കേഴ്സ് ആദ്യം സംഗീതപ്രേമികളുടെ ശ്രദ്ധ നേടുന്നത്. പിന്നീട് 2014 ല്‍ പുറത്തിറക്കിയ സെല്‍ഫി എന്ന ഗാനത്തിലൂടെ ഇവര്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിത്തുടങ്ങി. കിലുക്കം 25 എന്ന പേരില്‍ തന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സ്റ്റേജ് ഷോകളുടെ ഭാഗമായാണ് മോഹന്‍ലാല്‍ അമേരിക്കയില്‍ എത്തിയത്.

അതേസമയം പേട്രിയറ്റ് ആണ് മോഹന്‍ലാലിന്‍റെ അടുത്ത സിനിമാ റിലീസ്. 18 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. മെയ് 1 നാണ് റിലീസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പേട്രിയറ്റ്' പ്രസ് മീറ്റിലെ മമ്മൂട്ടിയുടെ പരാമര്‍ശം; പ്രതികരണവുമായി ചിന്ന തമിഴ
"നടന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ട്, നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി": ബി ഉണ്ണികൃഷ്ണൻ