'വിഷമിക്കാനെങ്കിലും സമയം നല്‍കണം'; സുശാന്തിന്‍റെ മരണത്തിന് പിന്നാലെ ഉയരുന്ന ആരോപണങ്ങളേക്കുറിച്ച് ഏക്ത കപൂര്‍

By Web TeamFirst Published Jun 18, 2020, 9:11 AM IST
Highlights

സുശാന്തിന്‍റെ മരണത്തില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വിഷമിക്കാനെങ്കിലും സമയം നല്‍കണം. സത്യ പുറത്തുവരുമെന്നും ഏക്ത കപൂര്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പ്രതികരിച്ചു. സുശാന്തിന് ആദ്യമായി അവസരം നല്‍കിയത് താനാണ്, ഈ കേസില്‍ സുശാന്തിനെ ഉള്‍പ്പെടുത്താത്തതിന് നന്ദിയുണ്ടെന്നും ഏക്ത 

മുംബൈ: സുശാന്തിന്‍റെ മരണത്തില്‍ സങ്കീര്‍ണമായ രീതിയില്‍ ഉയരുന്ന ആരോപണങ്ങളേക്കുറിച്ച് അസ്വസ്ഥയാണെന്ന് ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂര്‍. സുശാന്തിന്‍റെ മരണത്തില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വിഷമിക്കാനെങ്കിലും സമയം നല്‍കണം. സത്യ പുറത്തുവരുമെന്നും ഏക്ത കപൂര്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പ്രതികരിച്ചു. സുശാന്തിന് ആദ്യമായി അവസരം നല്‍കിയത് താനാണ്, ഈ കേസില്‍ സുശാന്തിനെ ഉള്‍പ്പെടുത്താത്തതിന് നന്ദിയുണ്ടെന്നും ഏക്ത കുറിപ്പില്‍ പറയുന്നു. സംഭവിക്കുന്നത് വിശ്വസിക്കാനാവുന്നില്ലെന്നും ഏക്ത കൂട്ടിച്ചേര്‍ത്തു. 

യുവ നടൻ സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണത്തില്‍ ഏക്താ കപൂറടക്കമുള്ളവര്‍ക്കെതിരെ അഭിഭാഷകൻ കേസ് നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം. കരണ്‍ ജോഹര്‍, സല്‍മാൻ ഖാൻ, സഞ്‍ജയ് ലീല ബൻസാലി, ഏക്താ കപൂര്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുത്തെന്ന് വ്യക്തമാക്കി അഭിഭാഷകൻ സുധീര്‍ കുമാര്‍ ഓജ വ്യക്തമാക്കിയിരുന്നു. സുശാന്ത് സിംഗിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പക്ഷേ ഹിന്ദി സിനിമ ലോകത്തെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി നേരത്തെ താരങ്ങളടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. കരണ്‍ ജോഹറിനും സല്‍മാൻ ഖാനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമുണ്ടായിരുന്നു.  സെക്ഷൻ 306, 109, 504, 506 വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ സുധീര്‍ കുമാര്‍ ഓജ കേസ് നല്‍കിയിരിക്കുന്നത് എന്നാണ് എഎൻഐയിലെ റിപ്പോര്‍ട്ട്.

സുശാന്തിന്റെ മരണം: കരണ്‍ ജോഹറിനും സല്‍മാൻ ഖാനുമെതിരെ കേസുമായി അഭിഭാഷകൻ

സുശാന്തിന്റെ ഏഴോളം സിനിമകള്‍ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും കരണ്‍ ജോഹറും സല്‍മാൻ ഖാനും അടക്കമുള്ളവര്‍ കാരണക്കാരായി എന്ന് സംശയിക്കുന്നതായി സുധീര്‍ കുമാര്‍ ഓജ പറയുന്നത്. അതാണ് സുശാന്തിന്റെ ആത്മഹത്യയുടെ കാരണമെന്നും സുധീര്‍ ആരോപിക്കുന്നു. മുസാഫര്‍പുര്‍ കോടതിയിലാണ് സുധീര്‍ കുമാര്‍ ഓജ പരാതി നല്‍കിയിരിക്കുന്നത്. സുശാന്ത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സംവിധായകൻ ശേഖര്‍ കപൂര്‍ സമൂഹ്യ മാധ്യമത്തില്‍ പറഞ്ഞിരുന്നു. ചിച്ചോര എന്ന സിനിമയ്‍ക്ക് ശേഷം ആറ് മാസത്തിനുള്ളില്‍ ഏഴ് സിനിമകള്‍ ലഭിച്ചെങ്കിലും അത് സുശാന്തിന് നഷ്‍ടമായെന്നും കോണ്‍ഗ്രസ് നേതാവ് സഞ്‍ജയ് നിരുപമും പറഞ്ഞിരുന്നു.
 

click me!