'ചത്ത ശവമായിട്ടാണ് കിടന്നുറങ്ങുക, എന്നിട്ടും വെളുപ്പിനേ തപ്പാനിറങ്ങി'; ഷിജിനെ പ്രശംസിച്ച് എൽദോ

Published : Nov 09, 2026, 12:54 PM IST
Eldo

Synopsis

ഷിജിനെ പ്രശംസിച്ച് എല്‍ദോ രംഗത്ത്.

ബിഗ് ബോസിലെ ആറ്റംബോബ് ടാസ്കിൽ ഷിജിനെ പ്രശംസിച്ച് ഈ സീസണിലെ മൽസരാർത്ഥികളിൽ ഒരാളായിരുന്ന എൽദോ. ഷിജിനെയോർത്ത് ഒരുപാട് അഭിമാനവും സന്തോഷവും തോന്നിയെന്ന് എൽദോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ''ഈ സീസൺ മൊത്തത്തിൽ ഒന്ന് തണുത്ത് തുടങ്ങിയതായിരുന്നു. ഞാൻ തന്നെ എല്ലാ എപ്പിസോഡുകളും കാണാറില്ല. പക്ഷേ, ഷിജിൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. പെർഫോമൻസ് ഒക്കെ കഴിഞ്ഞ് ചത്ത ശവമായിട്ടാണ് അവിടെ കിടന്നുറങ്ങാറ്. എന്നിട്ടും അവൻ വെളുപ്പിനേ എഴുന്നേറ്റ് തപ്പാൻ പോയി. ആരെന്തു പറഞ്ഞാലും ആ സമർപ്പണം അഭിനന്ദിച്ചേ പറ്റൂ. ആ അഞ്ച് ലക്ഷം രൂപ അവന് കിട്ടിയപ്പോൾ പ്രേക്ഷകൻ എന്ന നിലയിൽ എനിക്കും സന്തോഷം തോന്നി. കഷ്ടപ്പെടുന്നവർക്ക് ഉറപ്പായും അതിന്റെ ഫലം കിട്ടും. ഈ ആഴ്ച ഷിജിന്റെ കയ്യിലാണ്'', എൽദോ വീഡിയോയിൽ പറഞ്ഞു.

''പ്രിയ സുഹൃത്ത് ശിജിൻ, അഗ്നിപരീക്ഷയിൽ അഖിൽ മാരാരെ തോൽപ്പിച്ച ആ ടാസ്‌കും അതിനുശേഷം നടന്ന ചർച്ചയും ഇന്നും ഓർമയിലുണ്ട്. ബിഗ് ബോസ് ഹൗസിലേക്ക് പോകാൻ ഏറ്റവും യോഗ്യൻ ആരാണ്, അയോഗ്യൻ ആരാണ് എന്ന ചോദ്യത്തിന് അന്ന് ഞാൻ പിന്തുണച്ചത് നിന്നെയായിരുന്നു. ഒരുപക്ഷേ നിനക്കുവേണ്ടി ശബ്ദമുയർത്തിയത് ഞാൻ മാത്രമായിരിക്കാം. അന്ന് ഞാൻ പറഞ്ഞ വാക്കുകൾ ഇന്നും ഓർമയുണ്ട്. ടാസ്‌കുകളിൽ എന്തും കളിക്കാനും വിജയത്തിനായി ഏതറ്റം വരെയും പോകാനും നിനക്ക് കഴിയും. ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബോസ് ഗെയിമർമാരിലൊരാളായി ശിജിൻ മാറട്ടെ! നിന്റെ ഈ ഗെയിം ഇനിയും തുടരട്ടെ. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ!'', എന്നാണ് വീഡിയോയ്ക്കൊപ്പം എൽദോ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സൂര്യ- ജിത്തു മാധവൻ ചിത്രം സീൻ മുന്നേറുന്നു; ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത് എത്ര?
ആരാണ് യഥാർത്ഥ ലെജൻഡ് എന്ന് നമുക്ക് കാണാം'; വൈറലായി ബിഗ്ബോസ് ലെഗസി വീക്ക് പ്രമോ