
മലയാള സിനിമയില്‍ ആവേശം പകരുന്ന പുതിയ പ്രഖ്യാപനങ്ങള്‍ ഏതൊക്കെ വന്നാലും അതിനൊക്കെ അപ്പുറത്ത് സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമുണ്ട്. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാനാണ് അത്. 2019 ല്‍ ലൂസിഫറിന്‍റെ വിജയത്തിനു പിന്നാലെ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ നിര്‍മ്മാണം ഇത്രത്തോളം നീട്ടിക്കൊണ്ടുപോയത് കൊവിഡ് പശ്ചാത്തലവും അനുബന്ധ കാരണങ്ങളുമാണ്. ഇപ്പോഴിതാ ചിത്രം അതിന്‍റെ നിര്‍മ്മാണഘട്ടത്തിലേക്ക് അടുക്കുകയാണ്. അധികം വൈകാതെ ചിത്രീകരണം ആരംഭിച്ചേക്കാന്‍ സാധ്യതയുള്ള ചിത്രത്തിന്‍റെ ലൊക്കേഷന്‍ ഹണ്ട് അതിന്‍റെ അവസാനഘട്ടത്തിലാണ്. ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പമുള്ള ലൊക്കേഷന്‍ ഹണ്ടിനിടയില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സുജിത്ത് വാസുദേവ് പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം സംവിധായകന്‍ നിര്‍മല്‍ സഹദേവ്, ചീഫ് അസോസിയേറ്റ് വാവ, സുരേഷ് ബാലാജി എന്നിവരൊക്കെയുണ്ട്. ലൂസിഫറിന്‍റെ സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ച സ്റ്റണ്ട് സില്‍വ തന്നെയാണ് എമ്പുരാന്‍റെയും ആക്ഷന്‍ ഡയറക്ടര്‍. ചിത്രത്തിന്‍റെ സെറ്റ് വര്‍ക്കുകള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞത്
എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്‍റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും. ഷൂട്ടിംഗ് എന്ന് ആരംഭിക്കും എന്ന് തീരുമാനം എടുക്കണമെങ്കില്‍ ആദ്യം അത് എവിടെയാണ് ചിത്രീകരിക്കേണ്ടത് എന്ന തീരുമാനം എടുക്കണം. എവിടെയൊക്കെ ചിത്രീകരിക്കും എന്ന് തീരുമാനമായാലാണ് ഒരു ടൈംലൈന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക. കാരണം കാലാവസ്ഥാപരമായി പല സ്ഥലങ്ങളിലും പല സമയങ്ങളാണ് ഷൂട്ടിംഗിന് അനുയോജ്യം ആവുക. എന്തായാലും 2023 പകുതിയോടെ ഇന്ത്യയിലെ, അല്ലെങ്കില്‍ കേരളത്തിലെ ചിത്രീകരണം തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം.
ALSO READ : ഇത് ചരിത്രം! മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയി '2018', 'പുലിമുരുകനെ' മറികടന്നു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ