'എമ്പുരാന്‍'; വിദേശത്ത് ലൊക്കേഷന്‍ ഹണ്ടുമായി പൃഥ്വിരാജ്

Published : May 03, 2023, 09:03 AM IST
'എമ്പുരാന്‍'; വിദേശത്ത് ലൊക്കേഷന്‍ ഹണ്ടുമായി പൃഥ്വിരാജ്

Synopsis

ഈ വര്‍ഷം മധ്യത്തോടെ ചിത്രീകരണം ആരംഭിച്ചേക്കും

മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളവയില്‍ പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ പ്രോജക്റ്റുകളില്‍ ഒന്നാണ് എമ്പുരാന്‍. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഓരോ അപ്ഡേഷനും സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ പൃഥ്വിയും സംഘവും ചിത്രത്തിന്‍റെ ലൊക്കേഷന്‍ ഹണ്ടിംഗിനായി വിദേശ രാജ്യങ്ങളിലുള്‍പ്പെടെയുള്ള യാത്രകളിലാണ്. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആണ് ഒരു ലഘു വീഡിയോ വഴി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷാവസാനം തന്നെ ചിത്രത്തിനുവേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് ആരംഭിച്ചിരുന്നു. കൊവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയ സിനിമയാണ് എമ്പുരാന്‍. കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ടുപോയാല്‍ ഈ വര്‍ഷം മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കണമെന്നാണ് പൃഥ്വിരാജിന്‍റെ ആഗ്രഹം.

എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞത്

എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്‍റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും. ഷൂട്ടിംഗ് എന്ന് ആരംഭിക്കും എന്ന് തീരുമാനം എടുക്കണമെങ്കില്‍ ആദ്യം അത് എവിടെയാണ് ചിത്രീകരിക്കേണ്ടത് എന്ന തീരുമാനം എടുക്കണം. എവിടെയൊക്കെ ചിത്രീകരിക്കും എന്ന് തീരുമാനമായാലാണ് ഒരു ടൈംലൈന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക. കാരണം കാലാവസ്ഥാപരമായി പല സ്ഥലങ്ങളിലും പല സമയങ്ങളാണ് ഷൂട്ടിം​ഗിന് അനുയോജ്യം ആവുക. എന്തായാലും 2023 പകുതിയോടെ ഇന്ത്യയിലെ, അല്ലെങ്കില്‍ കേരളത്തിലെ ചിത്രീകരണം തുടങ്ങണമെന്നാണ് എന്റെ ആ​ഗ്രഹം. 

 

ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. 'ലൂസിഫറി'ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

ALSO READ : 'കൈവിട്ട ആയുധം, വാ വിട്ട വാക്ക്'; നാദിറ അരുതാത്തത് പറഞ്ഞെന്ന് അനു, ബിഗ് ബോസില്‍ സംഘര്‍ഷം

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ