
താരപുത്രനായാണ് ജനനമെങ്കിലും അതിന്റെ യാതൊരുവിധ അഹംഭാവവും ഇല്ലാത്ത താരമാണ് പ്രണവ് മോഹൻലാൽ. സിനിമയെക്കാൾ ഏറെ യാത്രകളെ പ്രണയിക്കുന്ന പ്രണവിന്റേതായി വരുന്ന ഓരോ സിനിമകൾക്കുമായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നതും. എന്നും സാധാരണക്കാരനെ പോലെ നടക്കാൻ ആഗ്രഹിക്കുന്ന പ്രണവ് മറ്റുള്ളവരോട് പെരുമാറുന്ന രീതിയെല്ലാം പലപ്പോഴും നടന്മാരും മറ്റും അഭിമുഖങ്ങിൽ പറഞ്ഞ് കേട്ടിട്ടുമുണ്ട്. അത്തരത്തിൽ എമ്പുരാൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിൽ പ്രണവ് മോഹൻലാലിനെ മേക്കപ്പ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ശ്രീജിത്ത് ഗുരുവായൂർ.
അടുത്ത കാലത്ത് മേക്കപ്പിന്റെ പേരിൽ കളിയാക്കലുകൾ പ്രണവ് നേരിട്ടതിന് കാരണവും അദ്ദേഹം പറയുന്നുണ്ട്. "പ്രണവിന്റെ ലുക്ക് എയറിലാകുന്നതിന്റെ പ്രധാന പ്രശ്നം ചില കാര്യങ്ങളിൽ മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് ലിമിറ്റേഷൻസ് ഉണ്ടാകും. അത് നമുക്ക് ഇന്ന കാരണം കൊണ്ടാണെന്ന് സ്ക്രീനിൽ പറയാൻ പറ്റില്ല. അതിലൂടെ മാത്രമെ ആര്‍ട്ടിസ്റ്റ് പഠിക്കുകയും ഉള്ളൂ", എന്നാണ് ശ്രീജിത്ത് ഗുരുവായൂർ പറഞ്ഞത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആദ്യഭാഗം 4 കോടി മുടക്കി നേടിയത് 30 കോടി; രണ്ടാം വരവ് വൻ പരാജയം; 16 വർഷത്തിന് ശേഷം ആ പടം റി റിലീസിന്
"എമ്പുരാന്റെ പ്രോസസ് നടക്കുന്ന സമയത്ത് പ്രണവിന് ഒരു കാലഘട്ടം ഉണ്ട്. അത് മെൻഷൻ ചെയ്യണമെങ്കിൽ അദ്ദേഹത്തിന് മേക്കോവർ വേണം. ട്രയൽ ചെയ്യണമെന്ന് പൃഥ്വിരാജിനോട് പറയുകയും സമ്മതം അറിയിക്കുകയും ചെയ്തു. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ട്രയൽ. അങ്ങനെ അവിടെ എത്തി വിഗ്ഗിന്റെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. പുള്ളിക്ക് വേണ്ടി ഒരു കസേര ഇട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം അവിടെ ഇരിക്കാതെ നമുക്കൊപ്പം നിന്നു. ഓരോന്ന് ചെയ്യുന്നതും നോക്കി. ഇതിനിടയിൽ എന്റേന്ന് ബ്രഷ് താഴേ പോയപ്പോൾ പെട്ടെന്ന് പുള്ളി അത് എടുത്ത് തന്നു. അതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എന്റെ ബാഗ് കാണാനില്ല. തിരിഞ്ഞ് നോക്കിയപ്പോൾ പ്രണവ് ബാഗുമായി നിൽക്കുന്നു. അയ്യോന്ന് പറഞ്ഞ് ബാഗ് വാങ്ങി. ഇതൊക്കെ പറയുന്നത് എന്തിനെന്ന് വച്ചാൽ നമ്മുടെ ഉള്ളിലെ ഞാൻ എന്ന ഭാവവും അഹങ്കാരവുമൊക്കെ രണ്ട് മിനിറ്റ് പ്രണവിനോട് സംസാരിച്ചാൽ ഇല്ലാണ്ടാവും. അത്രത്തോളം ഇംപാക്ട് പ്രണവ് നമ്മളിൽ വരുത്തിയിട്ടുണ്ട്", എന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..