'ഒരു വലിയ സർപ്രൈസ് വരുന്നു'; വെളിപ്പെടുത്തി സൽമാനും മേഘയും

Published : Apr 03, 2025, 11:28 AM ISTUpdated : Apr 03, 2025, 11:33 AM IST
'ഒരു വലിയ സർപ്രൈസ് വരുന്നു'; വെളിപ്പെടുത്തി സൽമാനും മേഘയും

Synopsis

സല്‍മാനുളിന്റെയും മേഘയുടെ പുതിയ ഒരു വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.  

മിഴിരണ്ടിലും എന്ന ടെലിവിഷൻ പരമ്പരയിലെ നായികാ നായകന്മാരായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് സല്‍മാൻ ഫാരിസും മേഘ മഹേഷും. അടുത്തിടെയാണ് തങ്ങളുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും അറിയിച്ചത്. മിഴിരണ്ടിലും എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് സല്‍മാനും മേഘയും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെല്ലാം.

വിവാഹത്തിന് പിന്നാലെ ഒരു യൂട്യൂബ് ചാനലും ഇരുവരും ചേർന്ന് ആരംഭിച്ചിരുന്നു. തങ്ങൾക്ക് ഒരു വലിയ സർപ്രൈസ് പങ്കുവെയ്ക്കാനുണ്ട് എന്നാണ് പുതിയ വ്ളോഗിൽ ഇരുവരും പറയുന്നത്. ''ഒരു വലിയ സർപ്രൈസ് വരുന്നു എന്നറിയിക്കാനുള്ള ചെറിയ സർപ്രൈസ് വീഡിയോ ആണിത്. ഞങ്ങൾ ഒരുപാട് കാത്തിരുന്ന മൊമന്റ് ആണ്. നിങ്ങളെ അറിയിക്കണമെന്ന് തോന്നി. ബാക്കി കാര്യങ്ങൾ ഉടനെ അറിയിക്കുന്നതായിരിക്കും'', സൽമാനുൾ വ്ളോഗിൽ പറഞ്ഞു. ഈയൊരു സർപ്രൈസിനു വേണ്ടി തങ്ങൾ കാത്തിരിക്കുകയായിരുന്നു എന്നും ജീവിതം മാറ്റിമറിക്കാൻ പോകുന്ന സംഭവമായിരിക്കും ഇതെന്നും മേഘ പറ‍ഞ്ഞു.

‌‌ഒരുമിച്ചൊരു സീരിയൽ വരുന്നതാണോ, അതോ വീട്ടുകാർ വരുന്നതാണോ എന്നിങ്ങനെ പല സംശയങ്ങളും ആരാധകർ കമന്റ് ബോക്സിൽ ചോദിക്കുന്നുണ്ട്. സർപ്രൈസ് വീഡിയോക്കായി കാത്തിരിക്കുകയാണെന്നും ചില‍ർ കുറിച്ചു.

മിഴിരണ്ടിലും എന്ന സീരിയിലിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച താരങ്ങളായിരുന്നു മേഘയും സൽമാനും. സീരിയലിൽ സഞ്ജുവും ലക്ഷ്‌മിയുമായാണ് ഇവർ എത്തിയത്. ആരാധകരെ ഞെട്ടിച്ചാണ് ഇവർ ജീവിതത്തിലും ഒരുമിച്ചത്. ഇരുവരുവരും തമ്മിൽ 12 വയസിന്റെ വ്യത്യാസമുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. ബാലതാരമായി അഭിനയ രംഗത്തെത്തിയ മേഘയ്ക്ക് ഇപ്പോൾ 19 വയസാണ്. സൽമാന് 31 വയസും. ഇരുവരുടെയും വീട്ടുകാർ അറിയാതെയായിരുന്നു വിവാഹമെന്നും എന്നാൽ രജിസ്റ്റർ മാര്യേജ് നടന്ന ദിവസം മേഘയുടെ അച്ഛൻ പ്രതീക്ഷിക്കാതെ എത്തിയിരുന്നു എന്നും ഇവർ പറഞ്ഞിരുന്നു.

Read More: കനവായ് നീ വന്നു; നാനി- ശൈലേഷ് കോലാനു ചിത്രം 'ഹിറ്റ് 3' ആദ്യ ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ