ടൈഗര്‍ 3യിലെ വില്ലന്‍ വേഷം അവസാനത്തേത്; ഇനി ഇത്തരം വേഷങ്ങള്‍ ഇല്ലെന്ന് ഇമ്രാന്‍ ഹാഷ്മി

Published : Apr 23, 2025, 10:33 PM IST
ടൈഗര്‍ 3യിലെ വില്ലന്‍ വേഷം അവസാനത്തേത്; ഇനി ഇത്തരം വേഷങ്ങള്‍ ഇല്ലെന്ന് ഇമ്രാന്‍ ഹാഷ്മി

Synopsis

ടൈഗർ 3 യിലെ വില്ലൻ വേഷത്തിന് ശേഷം സമാന കഥാപാത്രങ്ങൾ ചെയ്യേണ്ടെന്ന് ഇമ്രാൻ ഹാഷ്മി തീരുമാനിച്ചു. 

മുംബൈ: ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മി തന്‍റെ വരാനിരിക്കുന്ന 'ഗ്രൗണ്ട് സീറോ' എന്ന ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷനിലാണ്. റിലീസിന് മുന്നോടിയായി തന്റെ മുൻ ചിത്രമായ 'ടൈഗർ 3' യെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

സൽമാൻ ഖാൻ ചിത്രമായ 'ടൈഗർ 3' യിൽ ഇമ്രാൻ പ്രധാന വില്ലന്റെ വേഷമാണ് അവതരിപ്പിച്ചത്. ഭാവിയിൽ സമാനമായ വേഷങ്ങൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചതായി ഇമ്രാന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.  ടൈഗർ ഫ്രാഞ്ചൈസിയുടെ മുൻ ചിത്രങ്ങളുടെ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ടൈഗര്‍ 3ക്ക് സാധിച്ചിരുന്നില്ല. 

"ഞാന്‍ ടൈഗര്‍ 3യിലെ വേഷം നന്നായി ഇഷ്ടപ്പെട്ടിരുന്നു. അത് പതിവ് രീതിയിലുള്ള ഒരു വില്ലന്‍ വേഷം ആയിരുന്നില്ല. ആ കഥാപാത്രത്തിന് ശക്തമായ ഒരു മുന്‍കാല കഥയുണ്ട്. അതിനാല്‍ തന്നെ അത് ഞാന്‍ ചെയ്തു. അത് അവിടെ കഴിഞ്ഞു. ഇനി ഇത്തരം വേഷം ചെയ്യാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല" ഇമ്രാന്‍ ഹാഷ്മി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

"ഒരു നടൻ എന്ന നിലയിൽ ആളുകൾ എന്നോട് എപ്പോഴും ചോദിക്കുന്നത് 2019 ന് മുമ്പ് നിങ്ങൾ ചെയ്തിരുന്നതുപോലെ എന്തുകൊണ്ടാണ് നിങ്ങൾ കൂടുതല്‍ സിനിമകൾ ചെയ്യാത്തത്?' എന്നാല്‍ കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ ഇപ്പോള്‍ കൂടുതല്‍ സമയം എടുക്കുന്നു എന്നതാണ് അതിനുള്ള കാരണം എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്.  തന്‍റെ പ്രൊജക്ട് സംബന്ധിച്ച് താന്‍ സൂക്ഷിച്ച് തിരഞ്ഞെടുക്കുന്നയാളാണ് ഇപ്പോഴെന്നും ഇമ്രാന്‍ വ്യക്തമാക്കുന്നു. 

അതേ സമയം കഴിഞ്ഞ ഏപ്രില്‍ 16ന് ബി‌എസ്‌എഫ് ജവാൻമാർക്കായി ഇമ്രാൻ ഹാഷ്മിയുടെ പുതിയ ചിത്രം 'ഗ്രൗണ്ട് സീറോ' പ്രത്യേക പ്രദർശനം നടന്നിരുന്നു. ഇമ്രാൻ ഹാഷ്മി, സായ് തംഹങ്കർ, സംവിധായകൻ തേജസ് പ്രഭ വിജയ് ദിയോസ്‌കർ, നിർമ്മാതാക്കളായ റിതേഷ് സിദ്ധ്‌വാനി, ഭാര്യ ഡോളി സിദ്ധ്‌വാനി, ഫർഹാൻ അക്തർ, ഭാര്യ ഷിബാനി ദണ്ഡേക്കർ, സഹനിർമ്മാതാവ് അർഹാൻ ബഗതി എന്നിവരുൾപ്പെടെ 'ഗ്രൗണ്ട് സീറോ'യുടെ മുഴുവൻ ടീമിന്റെയും സാന്നിധ്യത്തിലാണ് ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ ചിത്രം കണ്ടത്.

ചിത്രത്തിൽ ബിഎസ്എഫ് കമാൻഡന്റ് നരേന്ദ്ര നാഥ് ധർ ദുബെയുടെ വേഷത്തിലാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. ഗ്രൗണ്ടിൽ സായ് തംഹങ്കർ ഇമ്രാന്‍ ഹാഷ്മിയുടെ ഭാര്യയുടെ വേഷത്തിലാണ് എത്തുന്നത്. ഏപ്രില്‍ 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. 

ഗ്രൗണ്ട് സീറോ: ബി‌എസ്‌എഫ് ജവാൻമാർക്കായി പ്രത്യേക പ്രദർശനം

ഗ്രൗണ്ട് സീറോ: ബിഎസ്എഫ് ഓഫീസറായി ഇമ്രാന്‍ ഹാഷ്മി, ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു
 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു