'അര്‍ജന്‍റീന എന്‍റെ പ്രവചനം തെറ്റിച്ചു, പക്ഷേ ഫൈനലില്‍ എത്തില്ല'; സന്തോഷ് പണ്ഡിറ്റിന്‍റെ നിരീക്ഷണം

Published : Jul 12, 2026, 06:43 PM IST
england will beat argentina in world cup football semi final predicts Santhosh Pandit

Synopsis

ലോകകപ്പ് ഫുട്ബോൾ സെമി ഫൈനൽ, ഫൈനല്‍ മത്സരങ്ങളെക്കുറിച്ചുള്ള തൻ്റെ പ്രവചനം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്.

ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനല്‍ ലൈനപ്പ് ആയതിന് പിന്നാലെ ഏത് ടീമാണ് ജയിക്കേണ്ടതെന്ന തന്‍റെ ആഗ്രഹം പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്. ഇത്തവണത്തെ വേള്‍ഡ് കപ്പില്‍ തന്‍റെ നിരീക്ഷണങ്ങള്‍ ഭൂരിഭാഗവും ശരിയായപ്പോള്‍ അര്‍ജന്‍റീനയുടെ കാര്യത്തില്‍ മാത്രമാണ് തന്‍റെ പ്രവചനം തെറ്റിയതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. അവര്‍ ക്വാര്‍ട്ടറില്‍ പോലും എത്തില്ലെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ സെമിഫൈനലില്‍ ഇംഗ്ലണ്ട് പുഷ്പം പോലെ അര്‍ജന്‍റീനയെ തകര്‍ക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പ്രവചിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പ്.

സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പ്

പണ്ഡിറ്റിൻ്റെ football നിരീക്ഷണം

മക്കളെ, എൻ്റെ നിരീക്ഷണം ഭൂരിഭാഗവും ശരിയായി ട്ടോ. ദേ..പ്രതീക്ഷിച്ചത് പോലെ നോർവേയേ തകർത്ത് ബെല്ലിങ്ഹാം ji നേടിയ ഇരട്ട ഗോൾ മികവിൽ ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ കടന്നല്ലോ.. ഇനി സെമി ഫൈനലിൽ പുഷ്പം പോലെ അർജൻ്റീനയേ തകർത്തു ഫൈനലിൽ എത്തുമെന്ന് ഉറപ്പാണ്.

(Argentina യുടെ കാര്യത്തിൽ മാത്രമാണ് എനിക്ക് ഇതുവരെ ചെറിയ പ്രവചന തെറ്റ് സംഭവിച്ചത്. എൻ്റെ calculation പ്രകാരം അവർ ക്വാർട്ടർ പോലും എത്തില്ലായിരുന്നു.. ങാ.. പോട്ടെ)

ഒരു ഗോളിനു പിന്നിലായശേഷം ജൂഡ് ബെല്ലിങ്ഹാം ji നടത്തിയ ഇരട്ടപ്രഹരത്തിൽ നോർവേയെ 2–1ന് ഇംഗ്ലണ്ട് കീഴടക്കിയത്

ഇതു നാലാം തവണയാണ് ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നത്...

ഇതുവരെയുള്ള ഫിഫ പുരുഷ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഇംഗ്ലണ്ടും അർജന്റീനയും 5 തവണയാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ ഇംഗ്ലണ്ട് 3 മത്സരങ്ങളിലും അർജന്റീന 1 മത്സരത്തിലും വിജയിച്ചു. ഒരു മത്സരം സമനിലയിൽ അവസാനിച്ചു.

ലോകകപ്പിലെ അവരുടെ പ്രധാന മത്സരഫലങ്ങൾ ഇവയാണ്:1966 (ക്വാർട്ടർ ഫൈനൽ): ഇംഗ്ലണ്ട് 0 - 1 അർജന്റീന (ഇംഗ്ലണ്ട് വിജയിച്ചു)1986 (ക്വാർട്ടർ ഫൈനൽ): ഇംഗ്ലണ്ട് 2 - 1 അർജന്റീന (അർജന്റീന വിജയിച്ചു)1998 (പ്രീ-ക്വാർട്ടർ): ഇംഗ്ലണ്ട് 2 - 2

2002 (ഗ്രൂപ്പ് ഘട്ടം): ഇംഗ്ലണ്ട് 0 - 1 അർജന്റീന (ഇംഗ്ലണ്ട് വിജയിച്ചു)..

അതായത് ഒരൊറ്റ തവണ എങ്ങനെയോ കഷ്ടിച്ചു അർജൻ്റീന ജയിച്ചു എന്നർത്ഥം. ചരിത്രം ആവർത്തിച്ചു ഇംഗ്ലണ്ട് വിജയം നമുക്ക് സ്വപ്നം കാണാം.

ഇനി സെമിയിൽ ഫ്രാൻസ് സ്പെയിൻ നേരിടുന്നു. ഫ്രാൻസ് മികച്ച ടീം എങ്കിലും സ്പെയിൻ ജയിച്ചേക്കും. ഫൈനലിൽ ഇംഗ്ലണ്ട് സ്പെയിനിനെ തകർത്ത് കപ്പ് നേടുന്നു. ഇതാകണം ഫലം.

2018-നുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ അവസാന നാലിലെത്തുന്നത്. ചരിത്രത്തിൽ ആദ്യമായാണ് fifa റാങ്കിങ്ങിലെ ആദ്യ 4 സ്ഥാനക്കാരും സെമിയിൽ എത്തുന്നത്. Good, great

Vamos ഇംഗ്ലണ്ട്, Viva ഇംഗ്ലണ്ട്

(വാൽ കഷ്ണം....ഇനിയുള്ള സെമിയിലും ഫൈനലിലും ഒരു വിഭാഗം അർജൻ്റീന ഫാൻസ് പോലും ഇംഗ്ലണ്ടിന് വേണ്ടി സപ്പോർട്ട് ചെയ്യുമെന്നാണ് എൻ്റെ കണക്ക് കൂട്ടൽ. കാരണം ആ രാജ്യം പൊതുവിൽ ഇസ്രയേൽ രാജ്യത്തെ സപ്പോർട്ട് ചെയ്യുന്നവർ ആണ്. ഇറാന് എതിരെ നിൽക്കുന്നവർ ആണ്. അതിനാൽ കേരളത്തിലുള്ള പാലസ്തീൻ, ഇറാൻ ആരാധകർ ഇംഗ്ലണ്ട് ഫാൻസ് ആയി മാറുമെന്ന് കരുതാം . അത് ഇംഗ്ലണ്ടിന് കരുത്താകും )

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വാനമ്പാടി ഇനി സ്വരമാധുര്യത്തിന്‍റെ അനന്തതയിൽ, കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം; ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'ഛോട്ടാ മുംബൈ' പോലെയെന്ന് മണിയന്‍പിള്ള രാജു; വിശദീകരണവുമായി തിരക്കഥാകൃത്ത്