
സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന എന്നാലും ന്‍റെളിയാ ഈ വാരം തിയറ്ററുകളില്‍. ജനുവരി 6 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുൺ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
രണ്ടു കുടുംബംങ്ങളിൽ അളിയൻ മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഒരുപാട് ചിരിക്കാനും അതുപോലെ ചിന്തിക്കാനുമുള്ള ഈ സിനിമ പ്രേക്ഷകർക്ക് നല്ലൊരു പുതുവത്സര സമ്മാനം ആയിരിക്കുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. ലെന, മീര നന്ദൻ, ജോസ്കുട്ടി, അമൃത, സുധീർ പറവൂർ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ALSO READ : കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു
പ്രകാശ് വേലായുധൻ ആണ് ചിത്രത്തിന്റ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് കൃഷ്‍ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മുഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്‍ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. എഡിറ്റിംഗ് മനോജ്, സംഗീതം വില്യം ഫ്രാൻസിസ്, ഷാൻ റഹ്‍മാൻ, അസോസിയേറ്റ് ഡയറക്ടര്‍ പാർത്ഥൻ, സൗണ്ട് ഡിസൈൻ ശ്രീജേഷ് നായർ, ഗണേഷ് മാരാര്‍, ഗാനരചന ഹരിനാരായണൻ, പ്രൊഡക്ഷൻ ഡിസൈനർ അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് സജി കാട്ടാക്കട, അഡ്‍മിനിസ്‌ട്രേഷൻ, ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിൻ ബാബു, വിഎഫ്എക്‌സ് കോക്കനട്ട് ബഞ്ച്, മാർക്കറ്റിങ് ബിനു ബ്രിംഗ് ഫോർത്ത്, പിആർഒ വാഴൂർ ജോസ്, സ്റ്റിൽസ് പ്രേംലാൽ, വിതരണം മാജിക് ഫ്രയിംസ് ഫിലിംസ്, മാർക്കറ്റിങ് ഏജൻസി ഒബ്സ്ക്യൂറ, ഡിസൈൻ ഓൾഡ് മങ്ക്സ്.