നടന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന 'എറിക്'; മാര്‍ച്ച് 6 ന് തിയറ്ററുകളില്‍

Published : Mar 04, 2026, 11:20 PM IST
eric malayalam movie to be released on march 6

Synopsis

പ്രശസ്ത നടൻ ശങ്കർ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി, ആഷ്, ആതിര രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എറിക് മാർച്ച് ആറിന് പ്രദർശനത്തിനെത്തുന്നു. ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പിള്ളിയില്‍, മധുസൂദനന്‍ മാവേലിക്കര, റാംജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിര്‍വ്വഹിക്കുന്നു.

മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യുകെയിലാണ്. കഥ- മുരളി രാമന്‍, സംഭാഷണം- എം കെ ഐ സുകുമാരന്‍, പ്രസാദ്, സംഗീതം- ഗിരീഷ് കുട്ടന്‍, എഡിറ്റര്‍- ഹരീഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍, കല- അനീഷ് ഗോപാല്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂംസ്- ആരതി ഗോപാല്‍, സ്റ്റില്‍സ്- മോഹന്‍ സുരഭി, ഡിസൈന്‍സ്- വില്ല്യംസ് ലോയല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രശാന്ത് ഭാസി, അസോസിയേറ്റ് ഡയറക്ടര്‍- സനീഷ്, വിഎഫ്എക്‌സ് ഡിജിറ്റല്‍-കാര്‍വിംങ്, ആക്ഷന്‍- റോബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ മാനേജര്‍- വിമല്‍ വിജയ്, വിതരണം- പാരറ്റ് മീഡിയ ഇവന്റ്സ് ത്രൂ എഫ് എം എന്റർടൈൻമെന്റ്സ്. പി ആര്‍ ഒ- എ എസ് ദിനേശ്, മനു ശിവൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആ രണ്ട് വിമര്‍ശനങ്ങള്‍ക്കും മറുപടിയുണ്ട്'; പൊങ്കാലയിട്ടതിന് സൈബര്‍ അറ്റാക്ക്, മറുപടിയുമായി റെനീഷ റഹ്‍മാന്‍
'ഫൈസീ, നീയൊന്ന് തിരിച്ച് ചിന്തിച്ചേ'; കൃഷാന്ദിന്‍റെ മറുപടിയുടെ അര്‍ഥമെന്ത്? ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ