ഇഷാ ഡിയോള്‍ നായികയാകുന്ന ഏക് ദുവാ, ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | stockphoto
Published : Jul 19, 2021, 09:25 PM IST
ഇഷാ ഡിയോള്‍ നായികയാകുന്ന ഏക് ദുവാ, ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

ഇഷാ ഡിയോള്‍ നായികയാകുന്ന 'ഏക് ദുവാ'യുടെ ട്രെയിലര്‍ പുറത്തുവിട്ടു.  

ഇഷാ ഡിയോള്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രമാണ് ഏക് ദുവാ. ഭര്‍ത്താവ് ഭരത് തക്താനിയുമായി ചേര്‍ന്നാണ് ഇഷാ ഡിയോള്‍ ചിത്രം നിര്‍മിക്കുന്നത്. ഇക്കാര്യം ഇഷാ ഡിയോള്‍ തന്നെയാണ് അറിയിച്ചത്. ഇപോഴിതാ ഏക് ദുവായുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുന്നു.

ഭരത് ഇഷ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയാണ് ഇഷാ ഡിയോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റാം കമാല്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ നിര്‍മാണ സംരഭത്തില്‍ ഇഷാ ഡിയോള്‍ തന്നെ നായികയാകുന്നു. മുസ്ലിം കുടുംബത്തിലുള്ള ഇഷാ ഡിയോളിന്റെ കഥാപാത്രം മകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇഷാ ഡിയോള്‍ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഇഷാ ഡിയോളിന്റെ ആദ്യ നിര്‍മാണ സംരഭമെന്ന നിലയില്‍ വലിയ ചര്‍ച്ചയാകുകയാണ് ഏക് ദുവാ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഏജ് ഗ്യാപ്പി'ല്‍ വീണ് ട്രോള്‍ വാങ്ങണോ? വേണ്ടെങ്കില്‍ ഈ ഉദാഹരണങ്ങള്‍ കാണാം
ജനനായകന്‍ സൃഷ്ടിച്ച 'ഡോമിനോ എഫക്റ്റ്'; വന്‍ പ്രതിസന്ധിയില്‍ തമിഴ് സിനിമാലോകം