
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന 98-ാമത് ചിത്രമായ 'മാരീസൻ' നാളെ ആഗോള റിലീസായെത്തും. ഫഹദ് ഫാസിൽ, വടിവേലു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കർ ഒരുക്കിയ ഈ ചിത്രം കോമഡി, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്കെല്ലാം പ്രാധാന്യം നൽകി ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ട്രാവൽ/റോഡ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യു ഷോ നടന്നിരുന്നു. ഗംഭീര പ്രതികരണമാണ് പ്രിവ്യു ഷോയിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. വി കൃഷ്‍ണമൂർത്തി തിരക്കഥ രചിച്ച ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ ഇ ഫോർ എന്റർടൈൻമെന്റ് ആണ്. വി കൃഷ്‍ണമൂർത്തി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ.
പ്രിവ്യു ഷോ റിപ്പോർട്ടുകൾ പറയുന്നത് ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ ഗംഭീര പ്രകടനങ്ങളും, മനോഹാരമായ കഥാപാത്ര രൂപീകരണവും നിറഞ്ഞ ഒരു മികച്ച സിനിമാനുഭവമാണ് 'മാരീസൻ' നൽകുന്നത് എന്നാണ്. ചിത്രത്തിന്റെ ഇന്റർവെൽ ട്വിസ്റ്റ് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുമെന്നും പ്രിവ്യു ഷോ കണ്ട പ്രമുഖ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും പറയുന്നു. ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ മികച്ച ഹാസ്യ രംഗങ്ങൾക്കൊപ്പം വളരെയധികം പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ചെയ്യുന്ന ഒരു ചിത്രം കൂടിയാണ് ഇതെന്നാണ് പ്രീവ്യൂയിൽ നിന്ന് ലഭിക്കുന്ന പ്രതികരണം. കമൽ ഹാസൻ ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രം കണ്ട് പ്രശംസയുമായി മുന്നോട്ട് വന്നിട്ടുണ്ട്. സമൂഹത്തിനു മികച്ച ഒരു സന്ദേശം കൂടി നൽകുന്ന ചിത്രമാണ് ഇതെന്നും പ്രതികരണങ്ങൾ പറയുന്നു.
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് 'മാരീസൻ' എന്നാണ് കമൽ ഹാസൻ അഭിപ്രായപ്പെട്ടത്. ചിത്രത്തിലെ നർമ്മത്തിന് താഴെ മനുഷ്യ വികാരങ്ങളെയും സമൂഹത്തിന്റെ ഇരുണ്ട നിഴലുകളെയും കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ടെന്നും കമൽ ഹാസൻ സൂചിപ്പിച്ചു. കാഴ്ചക്കാരൻ എന്ന നിലയിലും ഫിലിം മേക്കര്‍ എന്ന നിലയിലും തന്നെ ഏറെ ആകർഷിച്ച ചിത്രമാണ് ഇതെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.
കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്‍ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഛായാഗ്രഹണം- കലൈസെൽവൻ ശിവാജി, സംഗീതം- യുവാൻ ശങ്കർ രാജ, എഡിറ്റിങ്- ശ്രീജിത് സാരംഗ്, ആർട്ട് ഡയറക്ഷൻ- മഹേന്ദ്രൻ, വസ്ത്രാലങ്കാരം- ദിനേശ് മനോഹരൻ, മേക്കപ്പ്- അബ്ദുൾ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ, പ്രൊഡക്ഷൻ കൺട്രോളർ- എ ജയ് സമ്പത്ത്, സൌണ്ട് മിക്സിംഗ്- എം. ആർ. രാജാകൃഷ്‍ണൻ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സ്റ്റണ്ട്സ്- ഫീനിക്സ് പ്രഭു, വിഎഫ്എക്സ്- ലവൻ, കുശൻ (ഡിജിറ്റൽ ടർബോ മീഡിയ), ഡിഐ- നാക്ക് സ്റ്റുഡിയോസ്, സ്റ്റിൽസ്- ഷെയ്ഖ് ഫരീദ്, ഗാനരചന- മധൻ കർക്കി, ശബരീവാസൻ ഷൺമുഖം, പോസ്റ്ററുകൾ- യെല്ലോ ടൂത്സ്, നെഗറ്റീവ് റൈറ്റ് ഹോൾഡർ- എ പി ഇന്റർനാഷണൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക