ദിവസവും 2 ലക്ഷം, ചെലവാക്കിയത് 40 ലക്ഷം, ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ; സഹായം തേടി നടി അരുന്ധതിയുടെ കുടുംബം

Published : Apr 02, 2024, 09:26 AM ISTUpdated : Apr 02, 2024, 09:31 AM IST
ദിവസവും 2 ലക്ഷം, ചെലവാക്കിയത് 40 ലക്ഷം, ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ; സഹായം തേടി നടി അരുന്ധതിയുടെ കുടുംബം

Synopsis

അരുന്ധതിയുടെ തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. ആരോ​ഗ്യനിലയിൽ മാറ്റമില്ലാതെ ആയതോടെ നടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. 

തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി അരുന്ധതിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സുമനസുകളുടെ സ​ഹായം തേടി കുടുംബം. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവിൻ നിലനിർത്തുന്നത്. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി വരുന്നത്. ഇതിനോടകം തന്നെ അരുന്ധതിക്കായി ലക്ഷങ്ങൾ കുടുംബം ചെലവാക്കി കഴിഞ്ഞു. മുന്നോട്ടുള്ള ചെലവ് പ്രതിസന്ധിയിൽ ആയതോടെ സഹായം അഭ്യർത്ഥിച്ച് കുടുംബം രം​ഗത്ത് എത്തിയിരിക്കുക ആയിരുന്നു. 

മാർച്ച് 14നാണ് അരുന്ധതി നായർക്ക് അപകടം പറ്റിയത്. ബൈക്കിൽ പോകവെ കോവളം ഭാ​ഗത്ത് വച്ച് അപകടം സംഭവിക്കുക ആയിരുന്നു. യുട്യൂബ് ചാനലിനായി ഷൂട്ടിങ്ങിന് പോയി തിരിച്ച് സഹോദരനൊപ്പം വരവെ ആയിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരിക്കേറ്റ ഇരുവരും ഒരുമണിക്കൂറോളം റോഡിൽ കിടന്നു. ഇതിനിടെ എത്തിയ യാത്രക്കാരൻ അവരെ ആശപത്രിയിൽ എത്തിക്കുക ആയിരുന്നു. 

അരുന്ധതിയുടെ തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. ആരോ​ഗ്യനിലയിൽ മാറ്റമില്ലാതെ ആയതോടെ നടിയെ വെന്റിലേറ്ററിലേക്ക് മാറ്റുക ആയിരുന്നു. ദിവസവും രണ്ട് ലക്ഷത്തോളം ആണ് ആശുപത്രി ചെലവ് വരുന്നത്. ഇതിനോടകം 40 ലക്ഷം രൂപ ചെലവാക്കി കഴിഞ്ഞുവെന്ന് അരുന്ധതിയുടെ സഹോദരി ആരതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 90 ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. 

വാഹനാപകടത്തിൽ നടി അരുന്ധതിക്ക് ഗുരുതര പരിക്ക്; സഹായം അഭ്യർഥിച്ച് ​ഗോപിക അനിൽ

ARATHY A.M.

FEDERAL BANK PATTOOR BRANCH

A/C N0: 21610200003623

IFSC CODE: FDRL0002161

Arathy A M

Federal Bank Pattoor Branch

A/C NUMBER: 21610200003623

IFSC CODE: FDRL0002161

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍, മുഖ്യപ്രതിയുടെ കമ്പനികളിൽ നിന്ന് നടന്‍റെ അക്കൗണ്ടിലെത്തിയത് ഒരു കോടി
കുതിരപ്പുറത്തേറി വിനായകന്റെ വരവ്, കയ്യിൽ മഴുവും; ശ്രദ്ധനേടി 'പെരുന്നാള്‍' ക്യാരക്ടർ പോസ്റ്റർ