
വെള്ളിത്തിരയിൽ മാത്രം കണ്ട് കയ്യടിച്ച സൂപ്പർസ്റ്റാർ തൊട്ടു മുന്നിൽ വന്ന് നിന്നപ്പോൾ ആരാധിക പിന്നെന്ത് ചെയ്യാൻ? ഒറ്റക്കരച്ചിൽ. കൊച്ചിയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വീടിന് മുന്നിലായിരുന്നു ഈ അപ്രതീക്ഷിത കണ്ടുമുട്ടലും കരച്ചിലും. കോഴിക്കോട് നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥിനികളാണ് മമ്മൂട്ടിയെ കാണാനെത്തിയത്. തന്നെക്കണ്ട് പൊട്ടിക്കരഞ്ഞ ആരാധികയെ ചേർത്തു പിടിച്ച് പേര് ചോദിച്ച്, എല്ലാവരും നന്നായി പഠിക്കണമെന്ന ഉപദേശവും നൽകിയാണ് മമ്മൂട്ടി തിരിഞ്ഞു നടക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലാകുകയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ