FEUOK : 'ദുൽഖറിന്‍റെ വിലക്ക് നീക്കി'; ഒടിടി റിലീസിന് കർശന മാനദണ്ഡം ക൪ശനമാക്കുമെന്നും ഫിയോക്

Published : Mar 31, 2022, 04:54 PM ISTUpdated : Mar 31, 2022, 05:11 PM IST
FEUOK : 'ദുൽഖറിന്‍റെ വിലക്ക് നീക്കി'; ഒടിടി റിലീസിന് കർശന മാനദണ്ഡം ക൪ശനമാക്കുമെന്നും ഫിയോക്

Synopsis

ആന്റണി പെരുമ്പാവൂർ ഫിയോക്കിൽ നിന്ന് രാജി വെച്ചിട്ടില്ല. താൻ രാജി കത്ത് കണ്ടിട്ടില്ലെന്ന് വിജയകുമാർ ഫിയോക് പ്രസിഡന്റ് പറഞ്ഞു. 

കൊച്ചി: ഒടിടി റിലീസിന് കർശന മാനദണ്ഡം ക൪ശനമാക്കുമെന്ന് ഫിയോക് (FEUOK). തിയറ്റർ റിലീസിന് 42 ദിവസത്തിന് ശേഷം മാത്രം ഒടിടി മതിയെന്നാണ് ഫിയോകിന്‍റെ പുതിയ തീരുമാനം. ഫാൻ ഷോ വേണ്ടെന്ന തീരുമാനം തത്കാലത്തേക്ക് മാറ്റി. ജനറൽ ബോഡി യോഗത്തിലെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. ദുൽഖ൪ വിലക്ക് നീക്കിയെന്നും ഫിയോക് അറിയിച്ചു. വിശദീകരണം തൃപ്തികരമായതിനെ തുടര്‍ന്നാണ് തീരുമാനം. അതേസമയം, ബൈലോ ഭേദഗതി രണ്ട് മാസത്തിന് ശേഷമുള്ള യോഗത്തിൽ ച൪ച്ചയാകും. ഇക്കാര്യത്തിൽ കൂടുതൽ നിയമോപദേശം തേടും.

ഫിയോക്കിൽ ഭിന്നത എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഫിയോക് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ദിലീപിനോട് സംഘടനയിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടില്ല. പല൪ക്കും പല കേസ് ഉണ്ട്. അസാധാരണമായി കേസ് ആയി നടി കേസ് തോന്നുന്നത് പുറത്തുള്ളവര്‍ക്കാണാണെന്നും ഫിയോക് നേതൃത്വം വാർത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ആന്റണി പെരുമ്പാവൂർ ഫിയോക്കിൽ നിന്ന് രാജി വെച്ചിട്ടില്ല. താൻ രാജി കത്ത് കണ്ടിട്ടില്ലെന്ന് വിജയകുമാർ ഫിയോക് പ്രസിഡന്റ് പറഞ്ഞു. ദിലീപ് പറഞ്ഞത് സംഘടനയുമായി ആന്റണിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നാണ്. സംഘടന പിളർന്നെന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ അവകാശവാദമാണ്. ആരും പോയിട്ടില്ലെന്ന് ഫിയോക് നേതൃത്വം  കൂട്ടിച്ചേര്‍ത്തു.

ഫിയോക്കിൽ സ്ഥിരം മുഖങ്ങൾ ഇല്ല. എല്ലാ പദവികളിലും ആളുകൾ മാറണം. ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനങ്ങളിലും ഇത് വേണം. ഇക്കാര്യത്തിൽ നിയമ ഉപദേശം തേടും. മൂന്ന് മാസത്തിനകം തീരുമാനമെടുക്കുമെന്നും ഫിയോക് അറിയിച്ചു. തിയറ്റർ റിലീസ് ഇല്ലാതെ നടന് നിലനിൽപ്പില്ല. സൂര്യയുടെ പുതിയ ചിത്രത്തിന് തിയറ്ററിൽ ആരുമെത്തിയില്ല. ടോവിനോയ്ക്കും തിരിച്ചടിയാണ്. മിന്നൽ മുരളി അദ്ധ്വാനത്തിന്റെ ഗുണം കിട്ടിയില്ല. നാരദന് തിയറ്ററിലേക്ക് ജനം എത്താത്തതിന് ഇതാണ് കാരണമെന്നും ഫിയോക് നേതൃത്വം അറിയിച്ചു.  

   ഫിയോകിന്റെ സ്വീകരണ പരിപാടിയിൽ വേദി പങ്കിട്ട് ദിലീപും രഞ്ജിത്തും

 

ഫിയോകിന്റെ സ്വീകരണ പരിപാടിയിൽ വേദി പങ്കിട്ട് നടൻ ദീലിപും സംവിധായകൻ രഞ്ജിത്തും. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നൽകിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ദിലീപും പങ്കെടുത്തത്. ഫിയോകിന്റെ ആജീവനാന്ത കാല ചെയർമാനാണ് ദിലീപ്. എന്തിനും കെൽപ്പുള്ളയാളാണ് രഞ്ജിത്തെന്ന് യോഗത്തിൽ ദിലീപ് പ്രശംസിച്ചു. തിയേറ്റർ ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും രഞ്ജിത്ത് മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായ നടി എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഉദ്ഘാടന ചടങ്ങിന്‍റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ താരത്തിന്റെ പേരുണ്ടായിരുന്നില്ല. മേഖലയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്.

എന്നാൽ നേരത്തേ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജയിലിൽ കഴിഞ്ഞ ഘട്ടത്തിൽ സംവിധായകൻ ദിലീപ് ഇദ്ദേഹത്തെ ജയിലിലെത്തി കണ്ടിരുന്നു. ഈ വിഷയം ഉയർന്നതോടെ സമൂഹമാധ്യമങ്ങളിൽ രഞ്ജിത്തിനെതിരെ വിമർശനമുണ്ടായി. നടന്‍ ദിലീപിനെ (Dileep) ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് ഇതിന് മറുപടിയായി രഞ്ജിത് പറഞ്ഞു. 

'ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്. ദിലീപുമായി അടുത്ത ബന്ധം ഇല്ലെന്നും രഞ്ജിത് വിശദീകരിച്ചു. താനാണ് വ്യക്തിപരമായി നടിയെ ക്ഷണിച്ചതെന്നും ഐഎഫ്എഫ്കെ (IFFK 2022) ഉദ്ഘാടന ചടങ്ങില്‍ നടിയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാൻ വേണ്ടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിലും വലിയ കാറ്റ് വന്നിട്ട് താൻ ആടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ