'ഓരോ നിമിഷവും ഞങ്ങള്‍ ആസ്വദിച്ചു'; ആര്‍ഡിഎക്സിന് ലഭിക്കുന്ന കൈയടിയില്‍ നന്ദി പറഞ്ഞ് അന്‍പറിവ്

Published : Sep 04, 2023, 03:39 PM ISTUpdated : Sep 04, 2023, 03:41 PM IST
'ഓരോ നിമിഷവും ഞങ്ങള്‍ ആസ്വദിച്ചു'; ആര്‍ഡിഎക്സിന് ലഭിക്കുന്ന കൈയടിയില്‍ നന്ദി പറഞ്ഞ് അന്‍പറിവ്

Synopsis

ആക്ഷന്‍ ത്രില്ലര്‍ എന്ന ഗണത്തോട് നീതി പുലര്‍ത്തുന്ന ചിത്രമെന്ന് റിലീസ് ദിനം മുതല്‍ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രമാണ് ആര്‍ഡിഎക്സ്

തെന്നിന്ത്യന്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഇന്ന് മുന്‍നിര പേരുകാരാണ് അന്‍പറിവ് എന്ന് അറിയപ്പെടുന്ന അന്‍പുമണിയും അറിവുമണിയും. ഇരട്ടകളായ ഈ ഫൈറ്റ് മാസ്റ്റര്‍മാരുടെ പ്രതിഭ നാല് തെന്നിന്ത്യന്‍ ഭാഷകളും കടന്ന് ഹിന്ദിയിലും എത്തിനില്‍ക്കുന്നു. കബാലി, കെജിഎഫ്, വിക്രം. ലിയോ, സലാര്‍, ലിയോ, പ്രോജക്റ്റ് കെ എന്നിങ്ങനെ പോകുന്നു വന്നതും ഇനി വരാനിരിക്കുന്നതുമായ അവരുടെ ഫിലിമോഗ്രഫി. അമല്‍ നീരദിന്‍റെ ബാച്ചിലര്‍ പാര്‍ട്ടി മുതല്‍ മലയാളത്തിലും നിരവധി ചിത്രങ്ങള്‍ ഇവര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതിലൊന്നും ലഭിക്കാതിരുന്ന തരത്തിലുള്ള കൈയടിയാണ് ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്നത്. ഓണം റിലീസ് ആയെത്തി വന്‍ വിജയം നേടിയ ആര്‍ഡിഎക്സിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചതും അന്‍പറിവ് ആയിരുന്നു. ഇപ്പോഴിതാ തങ്ങള്‍ക്ക് ലഭിച്ച പ്രോത്സാഹനത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അവര്‍.

"പ്രേക്ഷകര്‍ക്കും മാധ്യമങ്ങള്‍ക്കും നിരൂപകര്‍ക്കും ഞങ്ങളുടെ ഹൃദയം തൊടുന്ന നന്ദി. ആര്‍ഡിഎക്സിലെ വര്‍ക്കിന് ഇത്രയും സ്നേഹവും പ്രചോദനവും നല്‍കുന്നതില്‍ ഒരുപാട് സന്തോഷം. മലയാള സിനിമയില്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്‍കിയ സോഫിയ പോളിന് പ്രത്യേകം നന്ദി. ഈ സിനിമയുടെ ചിത്രീകരണഘട്ടത്തിലെ ഓരോ അംശവും ഞങ്ങള്‍ ആസ്വദിച്ചു", സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ക്കൊപ്പം അന്‍പറിവ് ട്വിറ്ററില്‍ കുറിച്ചു.

 

ആക്ഷന്‍ ത്രില്ലര്‍ എന്ന ഗണത്തോട് നീതി പുലര്‍ത്തുന്ന ചിത്രമെന്ന് റിലീസ് ദിനം മുതല്‍ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രമാണ് ആര്‍ഡിഎക്സ്. ടൈറ്റില്‍ കഥാപാത്രങ്ങളായ മൂന്ന് നായകന്മാരും ആയോധനകലയില്‍ പ്രാവീണ്യമുള്ളവരാണ് ചിത്രത്തില്‍. മികച്ച ആക്ഷന്‍ സീക്വന്‍സുകള്‍ ആയിരിക്കുമ്പോള്‍ത്തന്നെ അവ പ്രേക്ഷകരുമായി വൈകാരികമായി കണക്റ്റ് ചെയ്തു എന്നതാണ് ചിത്രം നേടുന്ന വലിയ വിജയത്തിന്‍റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതിനകം 50 കോടി കളക്ഷന്‍ കടന്നിട്ടുണ്ട് ചിത്രം.

ALSO READ : ത്രില്ലറുമായി ജീത്തു വീണ്ടും ബോളിവുഡിലേക്ക്; മോഹന്‍ലാല്‍ ചിത്രം ആരംഭിച്ചതിന് പിന്നാലെ പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍