മത്സരവുമായി മുന്നോട്ട് പോകും, എല്ലാത്തിനും പിന്നിൽ അനിൽ തോമസ്; ഗുരുതര ആരോപണങ്ങളുമായി സജി നന്ത്യാട്ട്

Published : Aug 12, 2025, 09:46 AM IST
Saji Nanthiyattu

Synopsis

ഫിലിം ചേമ്പർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് തന്നെ തടയാൻ വലിയ നാടകം നടക്കുന്നതായി സജി നന്ത്യാട്ട് ആരോപിച്ചു. 

കൊച്ചി: ഫിലിം ചേമ്പർ പ്രസിഡന്റാകാതിരിക്കാൻ തനിയ്ക്ക് എതിരെ വലിയ നാടകം നടക്കുന്നുണ്ടെന്ന് സജി നന്ത്യാട്ട്. നിസാര കാരണങ്ങൾ പറഞ്ഞാണ് എല്ലാം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ യോഗങ്ങൾ വിളിക്കാൻ പാടില്ല. എന്നാൽ, ഇന്നലെ അതിനെ എല്ലാം മറികടന്നു യോഗം ചേർന്നു. ഫിലിം ചേമ്പർ കെട്ടിട നിർമ്മാണത്തിലെ അടക്കം ചില അഴിമതികൾ കണ്ടെത്തിയതാണ് വൈരാഗ്യത്തിന് കാരണമെന്നും ഭൂരിപക്ഷം നിർമ്മാതാക്കളും വിതരണക്കാരും തനിക്ക് ഒപ്പമാണെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.

സാന്ദ്ര എന്ന വ്യക്തിയെ പിന്തുണക്കുന്നില്ലെന്ന് സജി നന്ത്യാട്ട് പറഞ്ഞു. അവർ ഉയർത്തിയ ചില കാര്യങ്ങളെയാണ് താൻ പിന്തുണച്ചത്. സാന്ദ്രയുടെ കാര്യത്തിൽ ഇന്ന് കോടതി തീരുമാനിക്കും. ബൈലോ പ്രകാരം സാന്ദ്രയ്ക്ക് മത്സരിക്കാം. മത്സരമായി മുന്നോട്ട് പോകാനാണ് തീരുമാനം. സാന്ദ്രയുടെ കേസിൽ കോടതി വിധി എതിരാണെങ്കിൽ പ്രസിഡന്റായി തന്നെ മത്സരിക്കുമെന്നും അല്ലെങ്കിൽ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.

ഫിലിം ചേമ്പർ ഒരു കുടുംബമാണെന്ന് സജി നന്ത്യാട്ട് പറഞ്ഞു. അവിടെ സിനിമ നിർമ്മാതാക്കൾക്കും എല്ലാവർക്കും എപ്പോഴും കയറി ചെല്ലാൻ കഴിയണം. തന്റെ കയ്യിൽ പല ബോംബും ഇരിപ്പുണ്ടെന്നും അതൊന്നും പുറത്തു വിടാത്തത് സംഘടന മോശമാകാതിരിക്കാനാണെന്നും പറഞ്ഞ അദ്ദേഹം ഇവിടെ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്നും ആരോപിച്ചു.

അനിൽ തോമസിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് സജി നന്ത്യാട്ട് ഉന്നയിച്ചത്. അനിൽ തോമസാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നതെന്നും അനിൽ തോമസിന്റെ സിനിമക്ക് സാന്ദ്ര പണം മുടക്കാൻ തയ്യാറാകാത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഫിലിം ചേമ്പർ പ്രസിഡന്റ്‌ സ്ഥലത്തേക്ക് തനിക്ക് എതിരെ പ്രവർത്തിക്കുന്നത് അനിൽ തോമസാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പ്രശ്നക്കാരനല്ലെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.

സാറ്റലൈറ്റ് മേടിച്ചു നൽകാമെന്ന് പറഞ്ഞ് ഒരു ഡോക്ടറുടെ കയ്യിൽ നിന്നും അനിൽ തോമസ് 85 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണവും സജി നന്ത്യാട്ട് ഉന്നയിച്ചു. മാധ്യമങ്ങളിൽ ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഈ തട്ടിപ്പ് നടത്തിയത്. ഡോക്ടർക്ക് തിരികെ ലഭിച്ചത് 13,000 രൂപ മാത്രമാണെന്നും അനിൽ തോമസ് ഈ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'