കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ബിന്നി സെബാസ്റ്റ്യനും നൂബിന്‍ ജോണിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘രാശി’

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും ദമ്പതികളുമായ ബിന്നി സെബാസ്റ്റ്യനും നൂബിന്‍ ജോണിയും നായികാനായകന്മാരായി അഭിനയിക്കുന്ന സിനിമ വരുന്നു. രാശി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രമുഖ പരസ്യകലാ സംവിധായകനും നിരവധി അവാർഡുകൾക്ക് അർഹമായ ഷോർട്ഫിലിമുകളിലൂടെ ശ്രദ്ധേയനുമായ ബിനു സി ബെന്നിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ റൊമാന്‍റിക് സീരിയലായ ഗീതാഗോവിന്ദത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യന്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്, മമ്മൂട്ടി ചിത്രമായ 'തോപ്പില്‍ ജോപ്പനില്‍' ആന്‍ഡ്രിയയുടെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ട്, മമ്മൂട്ടിയുടെ കുട്ടിക്കാലത്തെ നായികാ കഥാപാത്രമായും ബിന്നി തിളങ്ങിയിരുന്നു. ഏത് സാമൂഹ്യ വിഷയങ്ങളിലും സ്വന്തം നിലപാടുകളും തീരുമാനങ്ങളും ഉറച്ച ശബ്ദത്തോടെ പറയുവാന്‍ ധൈര്യം കാട്ടുന്നതിലൂടെ സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധേയയാണ് ബിന്നി. ബിഗ് ബോസ് മലയാളത്തിലെ കഴിഞ്ഞ സീസണ്‍ മത്സരാര്‍ഥിയുമായിരുന്നു.

കേരളത്തിൽ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതും ആദ്യാവസാനം ദുരൂഹത നിറഞ്ഞു നിൽക്കുന്നതുമായ ഒരു സിനിമയാണ് രാശി. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ദുരൂഹമായ സംഭവവും തുടര്‍ന്നുള്ള അന്വേഷണങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന സിനിമയിൽ സന്ധ്യ നായർ മറ്റൊരു ശ്രെദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. പോപ്പ് മീഡിയയുടെ ബാനറില്‍ സംവിധായകനും നിര്‍മ്മാതാവുമായ ഷോജി സെബാസ്റ്റ്യനും ജോഷി കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥയും സംവിധാനവും ബിനു സി ബെന്നി, ക്യാമറ ജിബിന്‍ എന്‍ വി, മ്യൂസിക് ആന്‍റ് ബി ജി എം സെട്രിസ്, എഡിറ്റര്‍ ശ്രീകാന്ത് സജീവ്, ഡി ഐ സ്പോട്ടട് കളേഴ്സ്, ഗാനരചന സെയ്മി ജോഗി, സൗണ്ട് മിക്സിംഗ്- ഹാപ്പി ജോസ്, മേക്കപ്പ് - മനോജ് അങ്കമാലി, വിനീത ഹണീസ്, അസോസിയേറ്റ് എഡിറ്റര്‍- കിന്‍റര്‍ ഒലിക്കന്‍, ടോംസണ്‍ ടോമി, അസിസ്റ്റന്‍റ് ക്യാമറ-ജോബിന്‍ ജോണി, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, സഹസംവിധായകന്‍- ജോമോന്‍ എബ്രഹാം, രഞ്ജിത്ത് രാജു, ആര്‍ട്ട് ആന്‍റ് കോസ്റ്റ്യൂം ഡിസൈനര്‍- റോബന്‍,സ്റ്റില്‍സ്- അരുണ്‍ ഫോട്ടോനെറ്റ്, പബ്ലിസിറ്റി ഡിസൈനര്‍- സജിത്ത് സന്തോഷ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming