Omar Lulu|'മന്ത്രിമന്ദിരങ്ങളിലേക്ക് സമരം മാറട്ടെ'; പഴയ സമരരീതികൾ മാറണമെന്ന് ഒമർ ലുലു

Web Desk   | Asianet News
Published : Nov 05, 2021, 09:33 AM ISTUpdated : Nov 05, 2021, 09:37 AM IST
Omar Lulu|'മന്ത്രിമന്ദിരങ്ങളിലേക്ക് സമരം മാറട്ടെ'; പഴയ സമരരീതികൾ മാറണമെന്ന് ഒമർ ലുലു

Synopsis

നേരത്തെ ഇന്ധനവില വർധനവിനെതിരെ കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തിൽ ഇടപെട്ടുണ്ടായ പ്രശ്നത്തിൽ നടൻ ജോജു ജോർജിന് പിന്തുണയുമായി ഒമർ ലുലു രം​ഗത്തെത്തിയിരുന്നു. '

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പഴയ സമരരീതികൾ(strike) അവസാനിപ്പിക്കണമെന്ന് സംവിധായകൻ ഒമർ ലുലു(omar lulu). സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര രീതിയിലൂടെയാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് പറയുന്നവർ ആ കാലഘട്ടത്തിൽ വാഹനങ്ങളുടെ എണ്ണവും കുറവാണെന്ന് ഓർക്കണം എന്നും ഒമർ കുറിച്ചു.

ഒമർ ലുലുവിന്റെ വാക്കുകൾ

റോഡ് ഉപരോധിക്കുക എന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന പഴയ സമര രീതി മാറ്റണം എന്ന് പറയുമ്പോൾ ഇന്ത്യക്ക് സ്വാതന്ത്യം വാങ്ങി തന്നത് വഴി തടയൽ സമരം വരെ ചെയ്തിട്ട് തന്നെയാ എന്ന് മെസ്സ് ഡയലോഗ് അടിക്കുന്ന അണ്ണൻമാർ ഒന്ന് ചിന്തിക്കുക 1947ന് മുൻപേ റോഡിൽ പോകുന്ന വാഹനങ്ങളുടെ എണ്ണവും ഇപ്പോഴത്തെ എണ്ണവും.

Read Also: JoJu George|'ഭരിക്കുന്ന മന്ത്രിമാരുടെ വീടിനു മുന്നിൽ സമരം ചെയ്യാന്‍ ധൈര്യമില്ലേ?', ജോജുവിനൊപ്പമെന്ന് ഒമർ ലുലു

നേരത്തെ ഇന്ധനവില വർധനവിനെതിരെ കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തിൽ ഇടപെട്ടുണ്ടായ പ്രശ്നത്തിൽ നടൻ ജോജു ജോർജിന് പിന്തുണയുമായി ഒമർ ലുലു രം​ഗത്തെത്തിയിരുന്നു. 'ഞാന്‍ ജോജുവിനോട് ഒപ്പം. സമരം നടത്താന്‍ റോഡിൽ ഇറങ്ങി സാധാരണക്കാരേ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്.ഞാൻ അവസാന ഹർത്താലിന് ചോദിച്ച ചോദ്യം വീണ്ടും ആവർത്തിക്കുന്നു "ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുൻപിൽ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത് എന്തേ അതിന് ധൈര്യമില്ലേ?", എന്നായിരുന്നു ഒമർ ലുലു കുറിച്ചത്. 

Read More ; Joju George| ജോജു ജോർജിന്റെ വാഹനം തകർത്ത കേസ് ഒത്തുതീർപ്പാകുന്നു, സമവായ ചർച്ച നടത്തി കോൺ​ഗ്രസ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി