Asianet News MalayalamAsianet News Malayalam

JoJu George|'ഭരിക്കുന്ന മന്ത്രിമാരുടെ വീടിനു മുന്നിൽ സമരം ചെയ്യാന്‍ ധൈര്യമില്ലേ?', ജോജുവിനൊപ്പമെന്ന് ഒമർ ലുലു

ഇതിനിടെ ജോജു മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന വൈദ്യ പരിശോധന ഫലം പുറത്തു വന്നു.

omar lulu support actor joju george
Author
Kochi, First Published Nov 1, 2021, 2:59 PM IST

കൊച്ചി: ഇന്ന് കൊച്ചിയിൽ നടന്ന കോൺ​ഗ്രസിൻ്റെ (Congress) വഴി തടയൽ സമരത്തോട് പ്രതികരിച്ചതിൻ്റെ പേരിൽ വിവാദത്തിലായ നടൻ ജോജു‍ ജോർജിന് (actor joju george) പിന്തുണയുമായി സംവിധായകൻ ഒമർ ലുലു(omar lulu). താൻ ജോജുവിനൊപ്പമാണ് ഈ വിഷയത്തിലെന്നും റോഡിലിറങ്ങി സമരം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ഒമർ പറഞ്ഞു.

'ഞാന്‍ ജോജുവിനോട് ഒപ്പം. സമരം നടത്താന്‍ റോഡിൽ ഇറങ്ങി സാധാരണക്കാരേ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്.ഞാൻ അവസാന ഹർത്താലിന് ചോദിച്ച ചോദ്യം വീണ്ടും ആവർത്തിക്കുന്നു "ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുൻപിൽ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത് എന്തേ അതിന് ധൈര്യമില്ലേ?", എന്നാണ് ഒമർ ലുലു കുറിച്ചത്. 

'വഴി തടയൽ സമരത്തോട് വ്യക്തിപരമായി എതിർപ്പ്, കൊച്ചിയിൽ സംഭവിച്ചതെന്തെന്ന് അന്വേഷിക്കും', വിഡി സതീശൻ

ഇതിനിടെ ജോജു മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന വൈദ്യ പരിശോധന ഫലം പുറത്തു വന്നു. കോൺ​ഗ്രസ് പ്രവർത്തകർ ജോജുവിൻ്റെ വണ്ടി തടയുകയും വാഹനത്തിൻ്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. സമരക്കാർക്ക് അടുത്തേക്ക് വന്ന ജോജു ജോർജ് അവരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോൺ​ഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ജോജു ജോർജ് മദ്യപിച്ചാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അവർ ആരോപിച്ചിരുന്നു. 

'കള്ളുകുടിച്ച് പ്രശ്നമുണ്ടാക്കി, വനിതാ നേതാക്കളെ അധിക്ഷേപിച്ചു'; ജോജുവിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ്

Follow Us:
Download App:
  • android
  • ios