
സിജു വിൽസണെ നായകനാക്കി വിനയൻ(Vinayan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' (Pathonpathaam Noottandu). കഴിഞ്ഞ ഏതാനും നാളുകളായി ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റുകൾ വിനയൻ പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ തുടർച്ചയായി പതിനാലാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. ചന്ദ്രക്കാരൻ (രാമൻ തമ്പി) ആയി എത്തുന്ന അലൻസിയറുടേതാണ് പോസ്റ്റർ. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ അവസാനിക്കുമെന്നും വിനയന്‍ അറിയിക്കുന്നു.
വിനയന്റെ വാക്കുകൾ
പത്തൊൻപതാം നൂറ്റാണ്ടിൻെറ പതിനാലാമത്തെ character poster തിരുവിതാംകൂറിലെ ചന്ദ്രക്കാരൻ ആയിരുന്ന രാമൻ തമ്പിയുടേതാണ്...ഇന്നത്തെ വില്ലേജോഫീസറെ ആ കാലഘട്ടത്തിൽ ചന്ദ്രക്കാരൻ എന്നാണു വിളിക്കുന്നത്.. കരം അടയ്ക്കാത്ത പ്രജകളെ തൽക്ഷണം ശിക്ഷിക്കാനും അധസ്ഥിതർ അയിത്തം പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കനും അധികാരമുള്ളവനായിരുന്നു ചന്ദ്രക്കാരൻ... പ്രശസ്ത നടൻ അലൻസിയറാണ് രാമൻ തമ്പിയെ അവതരിപ്പിക്കുന്നുത്..ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്ന തമ്പി കൊട്ടാരത്തിലെ മന്ത്രിയോടും ദിവാനോടും വരെ നേരിട്ട് ഇടപഴകാൻ സ്വാതന്ത്ര്യം നേടിയെടുത്ത അതീവ തന്ത്രശാലിയും ബുദ്ധിമാനും ആയിരുന്നു. ആറാട്ടുപുഴ വേലായുധനെന്ന പോരാളിയെ എങ്ങനെയും ഇല്ലാതാക്കാനുള്ള പ്രമാണിമാരുടെ ഗൂഢാലോചന നടപ്പാക്കാൻ ശ്രമിക്കുന്ന വക്രബുദ്ധിക്കാരനെ അലൻസിയർ അതീവ തൻമയത്വത്തോടെ അവതരിപ്പിച്ചു...ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പത്തൊൻപതാം നൂറ്റാണ്ടിൻെറ ചിത്രീകരണം നാളെ (22 നവംബർ) പൂർത്തിയാകും.
നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് ചിത്രത്തിൽ സിജു വിത്സണ്‍ അവതരിപ്പിക്കുന്നത്. കയാദു ലോഹര്‍ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തുക. വന്‍ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ