
പുതിയ വെളിപ്പെടുത്തലോടെ നടന്‍ ദിലീപിനെതിരെ വീണ്ടും അന്വേഷണം നടക്കുകയും നടി ആക്രമിക്കപ്പെട്ട(Actress Attack Case) വിഷയം സജീവ ചര്‍ച്ചയാകുകയും ചെയ്തിരിക്കുകയാണ്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ച് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റും പങ്കുവച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് നടിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ നടിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് മലയാളത്തിലെ യുവഗായികമാർ.
സിത്താര കൃഷ്ണകുമാർ, റിമി ടോമി, നടിയുടെ അടുത്ത സുഹൃത്തുകൂടിയായ സയനോര എന്നിവരാണ് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. നടിയുടെ കുറിപ്പ് പങ്കിട്ടുകൊണ്ടാണ് ഗായികമാര്‍ പിന്തുണ പ്രഖ്യാപിച്ചത്. ‘എന്നും നിന്റെ കൂടെ’ എന്നു കുറിച്ചുകൊണ്ടാണ് സയനോര കുറിപ്പ് പങ്കുവച്ചത്. ‘നിസ്സംശയം അവൾക്കൊപ്പം’ എന്നാണ് സിതാരയുടെ കുറിപ്പ്. റിമി ടോമിയും നടിയുടെ പോസ്റ്റ് പങ്കുവച്ചു.
കഴിഞ്ഞ ദിവസം സിനിമയിലെ മുൻനിര താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നടിക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഒപ്പമുണ്ടെന്ന് മമ്മൂട്ടികുറിച്ചപ്പോൾ ബഹുമാനമെന്നാണ് മോഹൻലാൽ കുറിച്ചത്. ദുൽഖർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആഷിക്ക് അബു, ബാബുരാജ്, അന്ന ബെന്‍, ആര്യ, സ്മൃതി കിരണ്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ്, ഫെമിന ജോര്‍ജ്, മൃദുല മുരളി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി പേർ നടിക്ക് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.