ഹി​ഗ്വിറ്റ വിവാദം; പേരിന് വിലക്കുമായി ഫിലിം ചേംബർ, നിയമ നടപടിക്ക് ഒരുങ്ങി അണിയറ പ്രവർത്തകർ

Published : Dec 02, 2022, 11:02 AM ISTUpdated : Dec 02, 2022, 11:15 AM IST
ഹി​ഗ്വിറ്റ വിവാദം; പേരിന് വിലക്കുമായി ഫിലിം ചേംബർ, നിയമ നടപടിക്ക് ഒരുങ്ങി അണിയറ പ്രവർത്തകർ

Synopsis

അതേസമയം, ഹ്വിഗിറ്റ എന്ന സിനിമയ്ക്ക് എൻഎസ് മാധവന്‍റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് ചിത്രത്തിന്‍റെ സംവിധായകൻ ഹേമന്ത് ജി നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  പൊളിറ്റിക്കൽ ത്രില്ലറായ സിനിമയുടെ കഥയിൽ പ്രതീകമെന്ന നിലയിലാണ് ഈ പേരിട്ടതെന്നും ഹേമന്ത് വ്യക്തമാക്കി. 

തിരുവനന്തപുരം:  ഹി​ഗ്വിറ്റ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമനടപടിക്ക് ഒരുങ്ങി അണിയറ പ്രവർത്തകർ. അഭിഭാഷകരെ കണ്ട് വിഷയത്തിൽ നിയമപദേശം തേടി. സിനിമയ്ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പർ എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാൻ നിർദേശം നൽകിയതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ നിയമനടപടിക്ക് ഒരുങ്ങുന്നത്. മൂന്നുവർഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാൽ  വീണ്ടും രജിസ്റ്റർ ചെയ്തു. ഇക്കാര്യങ്ങൾ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

'മാധവൻ ആരോട് അനുമതി വാങ്ങിയാണ് കഥയ്ക്ക് ഹിഗ്വിറ്റയെന്ന് പേരിട്ടത്'? എൻഎസ് മാധവനെതിരെ സംവിധായകൻ വേണു

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹ്വിഗിറ്റ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാഷ്ട്രീയക്കാരനായ സുരാജ് വെഞ്ഞാറമൂടിന്‍റെ കഥാപാത്രമായിരുന്നു പോസ്റ്ററില്‍ ഇതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. 
മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്', എന്നാണ് എൻ.എസ് മാധവൻറെ ട്വീറ്റ്.

ഹ്വിഗിറ്റയെന്ന പേര് പ്രതീകം മാത്രം; എന്‍ എസ് മാധവന്‍റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് ഹേമന്ത് ജി നായർ

അതേസമയം, ഹ്വിഗിറ്റ എന്ന സിനിമയ്ക്ക് എൻഎസ് മാധവന്‍റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് ചിത്രത്തിന്‍റെ സംവിധായകൻ ഹേമന്ത് ജി നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  പൊളിറ്റിക്കൽ ത്രില്ലറായ സിനിമയുടെ കഥയിൽ പ്രതീകമെന്ന നിലയിലാണ് ഈ പേരിട്ടതെന്നും ഹേമന്ത് വ്യക്തമാക്കി.  ഇതിന് പിന്നാലെ കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ എന്‍എസ് മാധവനെ പിന്തുണച്ച് പ്രതികരിച്ചിരുന്നു. ഹിഗ്വിറ്റ എന്നത് മലയാളി വായനക്കാരെങ്കിലും അറിയുന്നത് എന്‍ എസ് മാധവന്റെ കഥയിലൂടെയാണ്. ആ പേരിൽ മറ്റൊരു കഥ പറയുന്ന സിനിമ ഇറങ്ങുന്നതിൽ അനീതിയുണ്ടെന്ന് കെ സച്ചിദാനന്ദന്‍ പറഞ്ഞത്. സെക്കൻറ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മാംഗോസ് എൻ കോക്കനട്ട് സിസിന്റെ ബാനറിൽ ബോബി തര്യൻ - സജിത് അമ്മ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

ഹിഗ്വിറ്റ' എന്ന പേരിൽ സിനിമ വരുന്നത് അനീതി, സർക്കാർ ഇടപെടണം; എന്‍ എസ് മാധവനെ പിന്തുണച്ച് കെ സച്ചിദാനന്ദൻ

 

 

 


 

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു