മറക്കില്ല ഒരിക്കലും ആ നിമിഷം, മാധുരി ദീക്ഷിത് അവാര്‍ഡ് സമ്മാനിച്ചതിനെ കുറിച്ച് രണ്‍വിര്‍ സിംഗ്

By Web TeamFirst Published Feb 16, 2020, 8:39 PM IST
Highlights

മാധുരി ദീക്ഷിത്തില്‍ നിന്ന് അവാര്‍ഡ് വാങ്ങിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് രണ്‍വിര്‍ സിംഗ്.

അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടനായത് രണ്‍വിര്‍ സിംഗ് ആണ്. ഗള്ളി ബോയ് എന്ന സിനിമയിലെ അഭിനയത്തിനാണ് രണ്‍വിര്‍ സിംഗ് മികച്ച നടനുള്ള പുരസ്‍കാരം നേടിയത്. രണ്‍വിര്‍ സിംഗിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അവാര്‍ഡ് വാങ്ങിച്ചതിനെ കുറിച്ച് എഴുതി രണ്‍വിര്‍ സിംഗ് ഷെയര്‍ ചെയ്‍ത ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മാധുരി ദീക്ഷിത്തില്‍ നിന്ന് അവാര്‍ഡ് വാങ്ങിക്കാനായതിന്റെ സന്തോഷമാണ് രണ്‍വിര്‍ സിംഗ് പങ്കുവച്ചത്.

വളരെ അപൂര്‍വമായ ഒരു മുഹൂര്‍ത്തം. വെള്ളിത്തിരയിലെ ഇതിഹാസത്തില്‍ നിന്ന് മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിച്ച നിമിഷം ജീവിതത്തില്‍ ഒരിക്കലും ഞാൻ മറക്കില്ല. ഒരേയൊരു മാധുരി ദീക്ഷിത്തില്‍ നിന്ന്. എന്റെ മനസ്സില്‍ എന്നും അതുണ്ടാകും. അനുഗ്രഹപ്പെട്ടിരിക്കുന്നു, നന്ദിയുണ്ട്- രണ്‍വിര്‍ സിംഗ് ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതി. ഒട്ടേറെ പേരാണ് രണ്‍വിര്‍ സിംഗിനെ അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും രംഗത്ത് എത്തിയിരിക്കുന്നത്.

click me!